നോമ്പും കുളിയും

നാളെ നോമ്പാണെങ്കില്‍ ഇന്ന് നനച്ചു കുളി എന്ന പേരില്‍ ഒരു സമ്പ്രദായം ചില മുസ്ലിംകള്‍ക്കിടയില്‍ കാണാം. ഈ കുളി നബി (സ)യോ സഹാബിമാരോ മാതൃക കാണിച്ചു തന്നതല്ല. പ്രത്യുത നോമ്പ്കാലത്ത് ശരിക്കും കുളിക്കുവാന്‍ പാടില്ലെന്ന അന്ധവിശ്വാസത്തില്‍ നിന്നും ഉത്ഭവിച്ചതാണിത്. നോമ്പ് കാലത്ത് കുളത്തിലും പുഴയിലും മറ്റും മുങ്ങിക്കുളിക്കുവാന്‍ പാടില്ലെന്ന ഒരു തെറ്റിധാരണ സമൂഹത്തില്‍ കാണാം. ഇതും ഒരു അന്ധവിശ്വാസമാണ്‌.

അനസ് (റ) പറയുന്നു : എനിക്ക് ഒരു കൃതിമ കുളമുണ്ട്. ഞാനതില്‍ നോമ്പ്കാരനായി പ്രവേശിക്കാറുണ്ട്. [ബുഖാരി] 

നോമ്പ് കാലത്ത് കുളിയുടെ പ്രശ്നത്തില്‍ എന്തെങ്കിലും പരിധി പ്രവാചകന്‍ (സ) നിര്‍ണ്ണയിക്കുന്നില്ല. ചെവിയും വായും മറ്റും കൈകള്‍ കൊണ്ട് മൂടിപ്പിടിച്ച് വെള്ളത്തില്‍ മുങ്ങുന്ന ചില അല്‍പജ്ഞാനികളെയും നോമ്പ് കാലത്ത് കാണാം. തലയില്‍ വെള്ളം കോരി ഒഴിക്കുവാന്‍ വേണ്ടി നോമ്പ് കാലത്ത് പാത്രവുമായി കുളത്തിലേക്കും പുഴയിലേക്കും പുറപ്പെടുന്ന സ്ത്രീകളെയും കാണാറുണ്ട്. അജ്ഞതയാണ് ഈ സമൂഹത്തെ നിയന്ത്രിക്കുന്നത്‌. വസ്'വാസിന്‍റെ ആളുകള്‍ ഉണ്ടാക്കിയതാണ് അവയെല്ലാം 

by അബ്ദുസ്സലാം സുല്ലമി