വ്രതമാസവും ഖുര്‍ആനിക ജീവിതക്രമവും


അന്തിമ വേദഗ്രന്ഥത്തിന്റെ അവതരണവും അന്തിമ പ്രവാചകന്റെ നിയോഗവും മാനവരാശിയുടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത സംഭവങ്ങളത്രെ. ലോകത്തിന്റെ പല ഭാഗങ്ങളില്‍, വ്യത്യസ്‌ത ഭാഷകള്‍ സംസാരിക്കുന്ന, പല കാലഘട്ടങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ ലോകരക്ഷിതാവിന്റെ അന്തിമ സന്ദേശമെത്തിക്കുക എന്നത്‌ ഒരു വലിയ വിഷയമാണ്‌.

അഹ്‌ലന്‍ റമദാന്‍; വിടരുന്നു പുണ്യവസന്തം


പ്രധാനപ്പെട്ട ആരാധനാകര്‍മമായ വ്രതത്തിന്റെ മാസമാണ്‌ റമദാന്‍. ലോകത്തെല്ലായിടത്തും എല്ലാ കാലത്തും മതബോധമുള്ള എല്ലാ സമൂഹങ്ങളും വ്രതം പുണ്യകര്‍മവും ദൈവസാമീപ്യത്തിനുള്ള ആരാധനാകര്‍മവുമായി ആചരിക്കുന്നു. മുസ്‌ലിം സമൂഹത്തിന്‌ നോമ്പ്‌ എന്ന ആരാധന നിശ്ചയിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ വചനം ഈ വസ്‌തുത കൂടി സൂചിപ്പിച്ചുകൊണ്ടുള്ളതാണ്‌: ``സത്യവിശ്വാസികളേ, നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവര്‍ക്ക്‌ നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.'' (2:183)

നോമ്പുകാരനും ജനാബത്തും


അല്ലാഹു പറയുന്നു : "നോമ്പിന്‍റെ രാത്രികളില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള വേഴ്ച നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു" [അദ്ധ്യായം 2 ബഖറ 187]. നോമ്പിന്‍റെ രാത്രിയില്‍ രാത്രിയില്‍ ലൈംഗിക ബന്ധം നടത്താന്‍ പാടില്ലെന്ന ധാരണ ഇവിടെ തിരുത്തുകയാണ് അല്ലാഹു ചെയ്യുന്നത്. 

വിശുദ്ധിയുടെ പടവുകള്‍

 അടിസ്ഥാനപരമായി മനുഷ്യന്‍ മണ്ണിന്‍റെ സന്തതിയാണ്. മണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെടുകയും അതില്‍ സൃഷ്ടാവ് ആത്മാവ് സന്നിവേശിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ മണ്ണിന്‍റെ അധമ ചോദനങ്ങളും ആത്മാവിന്‍റെ സല്‍ഗുണങ്ങളും അവനില്‍ സമ്മേളിച്ചിരിക്കുന്നു.


നോമ്പ് സൂക്ഷ്മതക്ക് -

"ഹേ, വിശ്വസിച്ചവരെ, നിങ്ങളുടെ മുമ്പുള്ളവരുടെമേല്‍ നിയമിക്കപ്പെട്ടത്പോലെ നിങ്ങളുടെമേലും നോമ്പ് നോല്‍ക്കല്‍ നിയമിക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ സൂക്ഷ്മത പാലിച്ചേക്കാം. അതെ, എണ്ണപ്പെട്ട (അല്പം) ചില ദിവസങ്ങളില്‍" [അദ്ധ്യായം 2 ബഖറ 183,184]

വ്യാഖ്യാനം : 

നോമ്പും ഭാര്യയുമായുള്ള സഹവാസവും


നോമ്പിന്‍റെ പകല്‍ സമയത്ത് ഭാര്യയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുന്നത് മാത്രമാണ് ഇസ്‌ലാം നിഷിദ്ധമാക്കുന്നത്. എന്നാല്‍ ഭാര്യയെ ചുംബിക്കുക, ആലിംഗനം ചെയ്യുക മുതലായ പ്രവര്‍ത്തനം കാരണം നോമ്പ് മുറിയുമെന്ന തെറ്റിധാരണ ചിലര്‍ക്കിടയില്‍ കാണാം. നബി (സ)യും സഹാബിമാരും നോമ്പിന്‍റെ പകല്‍ ഇത്തരം സഹവാസം നമ്മോട് വര്‍ജ്ജിക്കാന്‍ നിര്‍ദേശിക്കുന്നില്ല. 

നോമ്പ് മുറിക്കാന്‍ താമസിപ്പിക്കല്‍


നോമ്പ് കാലത്ത് മഗ്'രിബിന്‍റെ  സമയമായാലും രണ്ട് മിനിറ്റ് താമസിപ്പിച്ച് ബാങ്ക് വിളിക്കുന്ന സമ്പ്രദായം ചില പള്ളികളില്‍ കാണാം. അങ്ങനെ ഇവര്‍ ജനങ്ങളെ നോമ്പ് മുറിക്കുന്നതില്‍ താമസം വരുത്തുന്നു. ഈ അനാചാരത്തെ ഇവര്‍ സൂക്ഷ്മതയായി വ്യാഖ്യാനിക്കുന്നു. നബിചര്യയെ ധിക്കരിക്കല്‍ ഭയഭക്തിയായി നിര്‍വഹിക്കുന്നു. 

നോമ്പും അത്താഴവും

ഇർബാള് (റ) നിവേദനം : 'നന്മ നിറഞ്ഞ ഭക്ഷണത്തിലേക്ക്‌ നീ വരു' എന്ന് പറഞ്ഞുകൊണ്ട്‌ നബി (സ) എന്നെ റമദാനിലെ അത്താഴത്തിലേക്ക്‌ ക്ഷണിക്കുകയുണ്ടായി. [അബൂദാവൂദ്‌]

നബി (സ) പറഞ്ഞു : "അത്താഴം അല്ലാഹു നിങ്ങൾക്ക്‌ നൽകിയ നന്മയാണ്. അത്‌ നിങ്ങൾ വർജ്ജിക്കരുത്‌." [നസാ ഈ]

നബി (സ) പറഞ്ഞു : "അത്താഴം മുഴുവൻ നന്മയാണ്. അൽപം വെള്ളം കുടിച്ചിട്ടെങ്കിലും നിങ്ങളത്‌ ഉപേക്ഷിക്കാതിരിക്കുക. നിശ്ചയം അത്താഴം കഴിക്കുന്നവരുടെ മേൽ അല്ലാഹുവിന്റെ കാരുണ്യം ചൊരിയപ്പെടും." [അഹമദ്‌]

അത്താഴം മുന്തിപ്പിക്കുകയും അതു വഴി കൂടുതല്‍ ക്ലേശവും ക്ഷീണവും ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അല്ലാഹുവിനു കൂടുതല്‍ തൃപ്തിയുണ്ടാവും എന്നൊരു ധാരണ ചില മുസ്‌ലിംകള്‍ക്കിടയില്‍ കാണാം. പക്ഷെ, നബിചര്യയും സഹാബത്തിന്‍റെ ചര്യയും അത്താഴം പരമാവധി പിന്തിപ്പിക്കുക എന്നതാണ്.
 
സൈദ്‌ (റ) നിവേദനം : നബി (സ)യുടെ കൂടെ ഞങ്ങള്‍ അത്താഴം കഴിച്ചു. പിന്നീട് നമസ്കരിക്കാന്‍ നിന്നു. ഞാന്‍ ചോദിച്ചു : ബാങ്കിന്‍റെയും അത്താഴത്തിന്‍റെയും ഇടയില്‍ എത്ര സമയമുണ്ടായിരുന്നു? അപ്പോള്‍ അദ്ദേഹം പറഞ്ഞു : അമ്പതു ആയത്തുകള്‍ ഓതുന്ന സമയം. [ബുഖാരി]

അതുപോലെ, അത്താഴം കഴിക്കുമ്പോള്‍ ബാങ്ക് വിളിച്ചാല്‍ വായില്‍ ഉള്ള ഭക്ഷണംപോലും ഇറക്കാതെ തുപ്പിക്കളയണമെന്ന ഒരു ധാരണ ചിലരില്‍ കാണാം. പ്രവാചകന്‍ (സ)യും സഹാബതും പഠിപ്പിച്ച സമ്പ്രദായത്തിനു എതിരാണത്. 

നബി (സ) പറഞ്ഞു : നിങ്ങളില്‍ ഒരാള്‍ അത്താഴത്തിനു പാത്രം കയ്യില്‍ പിടിച്ചുകൊണ്ടിരിക്കെ ബാങ്ക് വിളിക്കപ്പെട്ടാല്‍ തന്‍റെ ആവശ്യം നിറവേറ്റുന്നതുവരെ അതു താഴെ വെക്കേണ്ടതില്ല.  [അബൂദാവൂദ്]

✍അബ്ദുസ്സലാം സുല്ലമി 

റമദാന്‍ ചിന്തകള്‍


കാരുണ്യമൊഴുകും പുതു നിലാവാസന്ന മിനി- 
പുണ്യം നിറഞ്ഞൊഴുകും പകലിരവു താരുണ്യം 
സ്നേഹം നിറംചേര്‍ത്ത നിമിഷങ്ങളിഴ ചേര്‍ക്കാന്‍ 
കച്ച മുറുക്കാം കളങ്കമുടച്ചെറിയാം 

റമദാന്‍: വിശുദ്ധിയുടെ രാജപാത


അഹ്‌നഫുബ്‌നു ഖൈസ്‌(റ) വാര്‍ധക്യത്തിലും നോമ്പെടുക്കാറുണ്ടായിരുന്നു. ഇതേപ്പറ്റി ആരോ ചോദിച്ചപ്പോള്‍, ഇങ്ങനെയായിരുന്നു മറുപടി: ``ദീര്‍ഘമായൊരു യാത്രക്കൊരുങ്ങുകയാണ്‌ ഞാന്‍; എന്റെ നാഥനിലേക്കുള്ളതാണ്‌ ആ യാത്ര. ആ നാഥന്റെ കല്‌പനകള്‍ അനുസരിക്കുന്നതിലെ പ്രയാസം എനിക്കിഷ്‌ടമാണ്‌. അവന്റെ ശിക്ഷകള്‍ സഹിക്കുന്നതിലേറെ എളുപ്പമാണിത്‌.'' (ഇഹ്‌യാ ഉലൂമിദ്ദീന്‍ 1:236)

റമദാനിന്റെ സംസ്‌കരണ മൂല്യങ്ങള്‍


തിനൊന്ന്‌ മാസത്തെ ഇടവേളക്കു ശേഷം റമദാന്‍ വീണ്ടും വന്നണഞ്ഞിരിക്കുകയാണ്‌. ആത്മാവിനും മനസ്സിനും ശരീരത്തിനും ശുദ്ധീകരണവും സംസ്‌കരണവും ഉറപ്പുനല്‌കുന്ന റമദാന്‍ വിശ്വാസിയുടെ ജീവിതത്തിലെ വസന്തകാലമാണ്‌. നന്മകളും പുണ്യങ്ങളും പുഷ്‌പിച്ചു നില്‌ക്കുന്ന കാലമാണിത്‌. അതിന്റെ സൗരഭ്യവും പരിമളവും ഇഹപര ജീവിതത്തില്‍ അവന്‌ അനുഭവിക്കാന്‍ കഴിയും.

വ്രതത്തിന്റെ അകപ്പെരുമ


ആസക്തികളുടെയും ദേഹേച്ഛകളുടെയും വലയത്തില്‍ നിന്ന്‌ മനുഷ്യനെ മോചിപ്പിച്ചെടുക്കാനാണ്‌ അല്ലാഹു വ്രതാനുഷ്‌ഠാനത്തെ ഇബാദത്തായി നിശ്ചയിച്ചത്‌. ഈ ഇബാദത്തിന്റെ അടയാളങ്ങള്‍ എല്ലാ പൂര്‍വമതങ്ങളിലും കാണപ്പെടുന്നുണ്ട്‌. ആത്മസംസ്‌കരണത്തിനു വേണ്ടി ലോകത്ത്‌ ഇന്നോളം ആവിഷ്‌കരിക്കപ്പെട്ട എല്ലാ മാര്‍ഗങ്ങളിലും ഈ ഇബാദത്തിന്‌ വലിയ പ്രാധാന്യം നല്‌കപ്പെട്ടിരിക്കുന്നു.

നോമ്പും കുളിയും

നാളെ നോമ്പാണെങ്കില്‍ ഇന്ന് നനച്ചു കുളി എന്ന പേരില്‍ ഒരു സമ്പ്രദായം ചില മുസ്ലിംകള്‍ക്കിടയില്‍ കാണാം. ഈ കുളി നബി (സ)യോ സഹാബിമാരോ മാതൃക കാണിച്ചു തന്നതല്ല. പ്രത്യുത നോമ്പ്കാലത്ത് ശരിക്കും കുളിക്കുവാന്‍ പാടില്ലെന്ന അന്ധവിശ്വാസത്തില്‍ നിന്നും ഉത്ഭവിച്ചതാണിത്. നോമ്പ് കാലത്ത് കുളത്തിലും പുഴയിലും മറ്റും മുങ്ങിക്കുളിക്കുവാന്‍ പാടില്ലെന്ന ഒരു തെറ്റിധാരണ സമൂഹത്തില്‍ കാണാം. ഇതും ഒരു അന്ധവിശ്വാസമാണ്‌.

നോമ്പും ചില തെറ്റിധാരണകളും

നോമ്പനുഷ്ടിക്കുന്നവന്‍ സുഗന്ധം ഉപയോഗിക്കുക, സുറുമയിടുക, തലയില്‍ എണ്ണ പുരട്ടുക, കണ്ണിലും ചെവിയിലും മരുന്ന് ഉറ്റിക്കുക, രക്തദാനം ചെയ്യുക മുതലായവ ചെയ്യുവാന്‍ പാടില്ലെന്ന ഒരു തെറ്റിധാരണ ചില മുസ്ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. എന്നാല്‍ നബി (സ)യോ സഹാബികളോ നോമ്പ് കാലത്ത് ഇവ ഉപേക്ഷിക്കുവാന്‍ നിര്‍ദേശിക്കുന്നില്ല. അജ്ഞതയാണ് ഈ തെറ്റിധാരണക്ക് കാരണം. 

പുണ്യം നേടാന്‍ തയ്യാറെടുക്കുക

ഈലോകത്ത്‌ ഏതൊരു കാര്യവും വിജയത്തിലെത്തിക്കണമെങ്കില്‍ അതിന്നായി മുന്‍കൂട്ടി തയ്യാറെടുക്കേണ്ടതുണ്ട്‌. പ്രീപ്ലാനിംഗില്ലാതെ ഏത്‌ സംരംഭത്തിനിറങ്ങിത്തിരിച്ചാലും വഴിയില്‍ വച്ചവസാനിപ്പിക്കുകയോ വന്‍ നഷ്‌ടം സഹിക്കുകയോ ചെയ്യേണ്ടിവരും. നമ്മള്‍ എത്ര പ്ലാന്‍ ചെയ്‌താലും അത്‌ മുഴുവന്‍ നടപ്പിലാവണമെന്നില്ല. 

അല്ലാഹുവിന്റെ തീരുമാനമനുസരിച്ചേ കാര്യങ്ങള്‍ നടപ്പില്‍ വരൂ. അതുകൊണ്ടാണ്‌ വിശ്വാസികള്‍ കാര്യങ്ങള്‍ തീരുമാനിക്കുകയും ആസൂത്രണങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ അല്ലാഹുവില്‍ ഭരമേല്‌പിക്കുകയും ഇന്‍ശാ അല്ലാഹ്‌ എന്ന്‌ പറയുകയും ചെയ്യുന്നത്‌.

അതിഥിയെ സ്വീകരിക്കാന്‍ തയ്യാറാവുക


സമയം അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. കാല ചക്രത്തിന്‍റെ  കറക്കം നമുക്ക്‌ വിചാരിക്കാന്‍ കഴിയുന്നതിലപ്പുറം വേഗത്തിലാണ്. ഇന്നലെ നാം യാത്രയാക്കിയ ഒരു അതിഥി വീണ്ടും നമ്മെ തേടിയെത്തിയിരിക്കുന്നു. പരിശുദ്ധ റമദാനാകുന്ന ആ അതിഥിയെ സ്വീകരിക്കാന്‍ മാനസികമായി നാം തയ്യാറാവേണ്ടിയിരിക്കുന്നു. ആ അതിഥി വരുന്നതെന്തിനെന്നു നമുക്കറിയാം.

രാത്രി നമസ്കാരം


ഖിയാമുല്ലൈല്‍ എന്ന പേരില്‍ ഈ നമസ്കാരം അറിയപ്പെടുന്നു. ഈ നമസ്കാരത്തിലെ റകഅത്തുകള്‍ ഒറ്റയില്‍ അവസാനിപ്പിക്കുന്നത്കൊണ്ട് വിത്ര്‍ എന്നും അല്‍പ്പം ഉറങ്ങിയ ശേഷം നമസ്ക്കരിക്കുകയാണെങ്കില്‍ തഹജ്ജുദ് എന്നും റമദാന്‍ മാസത്തിലെ രാവുകളില്‍ നിര്‍വഹിക്കുകയാണെങ്കില്‍ ഖിയാമുറമദാന്‍ എന്നും പറയുന്നു. തറാവീഹ് എന്ന പേര് പില്‍ക്കാലത്ത് പണ്ഡിതന്മാര്‍ നല്‍കിയതാണ്.

നമ്മെ നാം വിളിച്ചുണര്‍ത്തുക


മലയാളത്തിലെ പ്രസിദ്ധമായ ഒരു ചാനലില്‍ റമദാന്‍ സന്ദേശം നല്‍കുകയായിരുന്നു സാമൂഹ്യ രംഗത്ത് അറിയപ്പെടുന്ന ഒരു മുസ്ലിം വനിത. 

"റമദാന്‍ ആസന്നമായാല്‍ രുചികരമായ ഭക്ഷണവും പലഹാരങ്ങളും വിഭവങ്ങളും തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങളും സാമഗ്രികളും നേരത്തെ തന്നെ ഒരുക്കി വെക്കും. നോമ്പ് ദിവസങ്ങളില്‍ ഉച്ചയാകുന്നതോട് കൂടി വിവിധ ഇനങ്ങള്‍ ഒരുക്കാന്‍ ആരംഭിക്കും. രാത്രി നമസ്കാരം കഴിഞ്ഞു പുരുഷന്മാര്‍ തിരിച്ചു വരുമ്പോള്‍ നല്‍കാനുള്ള മറ്റു വിഭവങ്ങള്‍ വേറെയും . അത്താഴത്തിനു മുണ്ട് രുചിയൂറുന്ന...." ഇങ്ങിനെ പോകുന്നു അവരുടെ വിശദീകരം!! റമദാനിനെക്കുറിച്ച് ഒരു സാധാരണക്കാരനുള്ള അബദ്ധ ധാരണകള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഇവരും ചെയ്തത്!! 

മനം കനിയട്ടെ, കൈ നീളട്ടെ


സമ്പത്ത് ദൈവാനുഗ്രഹങ്ങളില്‍ ഒന്നാണ്. അത് കൈകാര്യം ചെയ്യുന്ന ട്രസ്റ്റി മാത്രമാണ് മനുഷ്യന്‍. സമ്പത്താകുന്ന ദൈവാനുഗ്രഹം എല്ലാ മനുഷ്യര്‍ക്കും ഒരു പോലെയല്ല ലഭിക്കുന്നത്. സമ്പാദിക്കാനുള്ള കഴിവും വിഭിന്നമായിരിക്കും. എന്നാല്‍ തനിക്കു ലഭിച്ച അനുഗ്രഹം സമ സൃഷ്ടികള്‍ക്ക് പങ്കുവെക്കാനുള്ള മനസ്സ് വിശ്വാസത്തിന്‍റെയും ധര്‍മബോധത്തിന്റെയും അനിവാര്യഘടകമാണ്.

നേടിയെടുക്കേണ്ടത് ആത്മീയ വിമലീകരണം


ഒരു ബഹുമത സമൂഹത്തിലാണ് ഇന്ത്യന്‍ മുസ്ലിം സമുദായം ജീവിക്കുന്നത് . അത് കൊണ്ട് തന്നെ അവരുടെ ആചാരാനുഷ്ടാനങ്ങള്‍ ഇതര മത ആചാരങ്ങളുമായി കൂടി ചേരുവാനോ , അവയുടെ യഥാര്‍ത്ഥ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുവാണോ സാദ്ധ്യത ഏറെയാണ് .മതേതരത്വം എന്നാല്‍ എല്ലാ മതങ്ങളും ലയിച്ചു ചേരുന്ന ഒരു മതം എന്ന വീക്ഷണത്തിലേക്ക് ബോധപൂര്‍വ്വമോ അല്ലാതെയോ നയിക്കപ്പെടുന്ന ഇക്കാലത്ത് പ്രത്യേകിച്ചും .

ബദ്റിലെ 2 പ്രാര്‍ഥനകള്‍


ഹിജ്റ വര്‍ഷം 2, റമദാന്‍ പതിനേഴ്‌ വെള്ളിയാഴ്ച. അന്നാണ് സത്യവും അസത്യവും ഏറ്റുമുട്ടിയത്. അസത്യം ദയനീയമായി മണ്ണടിഞ്ഞതും .

ബദ്റിന്റെ രണഭൂമി ആരവങ്ങളാല്‍ മുഴങ്ങും മുമ്പ് 2 പ്രാര്‍ത്ഥനകള്‍ അല്ലാഹുവിലേക്ക് ഉയര്‍ന്നു.

ലൈലത്തുല്‍ ഖദ്റിന്റെ സവിശേഷതകള്‍


വിശുദ്ധ റമദാനിലെ ഏറ്റവും പുണ്യമേറിയ സന്ദര്‍ഭമാണ് ലൈലത്തുല്‍ ഖദ്ര്‍ അഥവാ നിര്‍ണയത്തിന്റെ രാവ്. 1000 മാസത്തേക്കാള്‍ ഉത്തമമായ ആ രാത്രി അനുഗ്രഹത്തിന്‍റെ യാമങ്ങള്‍ കൂടിയാണ്. സര്‍വമനുഷ്യര്‍ക്കും അനുഗ്രഹവും സന്മാര്‍ഗവും സത്യാസത്യ വിവേചനവുമായ ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്ത രാത്രിയാണത്.

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ? നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത്‌ സമാധാനമത്രെ. [സൂറ : ഖദര്‍]

നോമ്പ് : സംശയനിവാരണം


Q : നോമ്പിന്‌ നിയ്യത്ത്‌ നിര്‍ബന്ധമല്ലേ? നബി(സ) പഠിപ്പിച്ച നിയ്യത്തിന്റെ രൂപം എങ്ങനെയാണ്‌? സുന്നി പള്ളികളില്‍ തറാവീഹിന്‌ ശേഷം ‘നവയ്‌തു സൗമ ഗദിന്‍....’ എന്നിങ്ങനെ ആളുകള്‍ക്ക്‌ നിയ്യത്ത്‌ ചൊല്ലിക്കൊടുക്കാറുണ്ട്‌. നബി(സ) ഇങ്ങനെ ചൊല്ലിക്കൊടുത്തിട്ടുണ്ടോ? 

നോമ്പിന്റെ ലക്ഷ്യങ്ങള്‍

1. തിന്മയെ തടുക്കല്‍ 

പരിശുദ്ധ ഖര്‍ആന്‍ പറയുന്നു : "സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട്‌ കല്‍പിച്ചിരുന്നത്‌ പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌." (അദ്ധ്യായം 2 ബഖറ 183). 

മനുഷ്യരില്‍ തഖ്'വാ ഉണ്ടാക്കുക എന്നതാണ് നോമ്പിന്‍റെ ലക്ഷ്യമെന്നു അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നു.തഖ്'വയുടെ ഉദ്യേശ്യം തിന്മയെ പ്രതിരോധിക്കുക എന്നതാണ്. സ്ത്രീക്കും പുരുഷനും തിന്മയെ തടുക്കുവാനുള്ള കഴിവ് അനിവാര്യമാണ്. കാരണം നാം ജീവിക്കുന്നത് ഈ ഭൌതിക ലോകത്താണ്. നമ്മുടെ ചുറ്റുഭാഗത്തും തിന്മ മനോഹരമായ രൂപം ധരിച്ചു അതിലേക്കു നമ്മെ മാടി വിളിക്കുകയാണ്‌. നോമ്പിനു തിന്മയെ തടുക്കുവാനുള്ള ഒരു പരിശീലനം നമുക്ക് നല്‍കുവാന്‍ സാധിക്കുന്നതാണ്. 

ചില ഉദാഹരണങ്ങളിലൂടെ അത് പരിശോദിക്കാം :

വ്രതത്തെ അറിഞ്ഞനുഭവിക്കുക


പിടിച്ചുവെക്കല്‍, നിര്‍ത്തിവെക്കല്‍, നിശബ്ദത എന്നെല്ലാമാണ് 'സ്വൌം' എന്ന വാക്കിനു പ്രസിദ്ധ അറബിഭാഷാ ശാസ്ത്രജ്ഞനായ അല്‍ഖലീലുബ്നു അഹമദ് അര്‍ത്ഥകല്പന നല്‍കിയിരിക്കുന്നത്.

കാറ്റിന്‍റെ നിശബ്ദാവസ്ഥക്ക് 'സ്വൌമുര്റിയാഹ്' എന്നും പകലിന്‍റെ നിഴലാട്ടമില്ലാത്ത നട്ടുച്ചയുടെ അതിസങ്കീര്‍ണ്ണമായ നിശ്ചലതക്ക് 'സ്വൌമുന്നഹാര്‍' എന്നും പ്രയോഗിച്ചു വന്നിരുന്നു. കന്നുകാലികള്‍ അയവിറക്കാതെ പുല്ലുതിന്നാതെ നിശബ്ദമായി നില്‍ക്കുമ്പോഴും ഇതേ പദമാണ് അറബികള്‍ പ്രയോഗിച്ചിരുന്നത്. സംസാരം വെടിഞ്ഞു മൌനിയാകുമ്പോഴും ഇതേ പദം തന്നെ ഉപയോഗിച്ചിരുന്നു.