നോമ്പും ചില തെറ്റിധാരണകളും

നോമ്പനുഷ്ടിക്കുന്നവന്‍ സുഗന്ധം ഉപയോഗിക്കുക, സുറുമയിടുക, തലയില്‍ എണ്ണ പുരട്ടുക, കണ്ണിലും ചെവിയിലും മരുന്ന് ഉറ്റിക്കുക, രക്തദാനം ചെയ്യുക മുതലായവ ചെയ്യുവാന്‍ പാടില്ലെന്ന ഒരു തെറ്റിധാരണ ചില മുസ്ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. എന്നാല്‍ നബി (സ)യോ സഹാബികളോ നോമ്പ് കാലത്ത് ഇവ ഉപേക്ഷിക്കുവാന്‍ നിര്‍ദേശിക്കുന്നില്ല. അജ്ഞതയാണ് ഈ തെറ്റിധാരണക്ക് കാരണം. 

അതുപോലെ നോമ്പിന്റെ പകല്‍ സമയത്ത് ഒരാള്‍ കിടന്നുറങ്ങുകയും അങ്ങനെ സ്വപ്നസ്ഖലനം ഉണ്ടാവുകയും ചെയ്‌താല്‍ അതു അയാളുടെ നോമ്പിനെ മുറിക്കുകയില്ല. കഫം ഇറങ്ങിപ്പോയാല്‍ നോമ്പ് മുറിയുമെന്ന ധാരണക്കും നബി (സ)യില്‍ നിന്നോ സഹാബികളില്‍ നിന്നോ യാതൊരു തെളിവും ഉദ്ധരിക്കുന്നില്ല. അതുപോലെ നോമ്പിന്‍റെ പകലില്‍ പല്ലില്‍ കുത്തുവാനോ ചെവിയില്‍ തോണ്ടാണോ പാടില്ല എന്നതും പകലില്‍ വിസര്‍ജ്ജിക്കാന്‍ പാടില്ല എന്നതുമെല്ലാം തികഞ്ഞ അന്ധവിശ്വാസങ്ങളാണ്. 


by അബ്ദുസ്സലാം സുല്ലമി