വ്രതമാസവും ഖുര്‍ആനിക ജീവിതക്രമവും


അന്തിമ വേദഗ്രന്ഥത്തിന്റെ അവതരണവും അന്തിമ പ്രവാചകന്റെ നിയോഗവും മാനവരാശിയുടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത സംഭവങ്ങളത്രെ. ലോകത്തിന്റെ പല ഭാഗങ്ങളില്‍, വ്യത്യസ്‌ത ഭാഷകള്‍ സംസാരിക്കുന്ന, പല കാലഘട്ടങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ ലോകരക്ഷിതാവിന്റെ അന്തിമ സന്ദേശമെത്തിക്കുക എന്നത്‌ ഒരു വലിയ വിഷയമാണ്‌.

അഹ്‌ലന്‍ റമദാന്‍; വിടരുന്നു പുണ്യവസന്തം


പ്രധാനപ്പെട്ട ആരാധനാകര്‍മമായ വ്രതത്തിന്റെ മാസമാണ്‌ റമദാന്‍. ലോകത്തെല്ലായിടത്തും എല്ലാ കാലത്തും മതബോധമുള്ള എല്ലാ സമൂഹങ്ങളും വ്രതം പുണ്യകര്‍മവും ദൈവസാമീപ്യത്തിനുള്ള ആരാധനാകര്‍മവുമായി ആചരിക്കുന്നു. മുസ്‌ലിം സമൂഹത്തിന്‌ നോമ്പ്‌ എന്ന ആരാധന നിശ്ചയിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ വചനം ഈ വസ്‌തുത കൂടി സൂചിപ്പിച്ചുകൊണ്ടുള്ളതാണ്‌: ``സത്യവിശ്വാസികളേ, നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവര്‍ക്ക്‌ നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.'' (2:183)

നോമ്പുകാരനും ജനാബത്തും


അല്ലാഹു പറയുന്നു : "നോമ്പിന്‍റെ രാത്രികളില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള വേഴ്ച നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു" [അദ്ധ്യായം 2 ബഖറ 187]. നോമ്പിന്‍റെ രാത്രിയില്‍ രാത്രിയില്‍ ലൈംഗിക ബന്ധം നടത്താന്‍ പാടില്ലെന്ന ധാരണ ഇവിടെ തിരുത്തുകയാണ് അല്ലാഹു ചെയ്യുന്നത്. 

വിശുദ്ധിയുടെ പടവുകള്‍

 അടിസ്ഥാനപരമായി മനുഷ്യന്‍ മണ്ണിന്‍റെ സന്തതിയാണ്. മണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെടുകയും അതില്‍ സൃഷ്ടാവ് ആത്മാവ് സന്നിവേശിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ മണ്ണിന്‍റെ അധമ ചോദനങ്ങളും ആത്മാവിന്‍റെ സല്‍ഗുണങ്ങളും അവനില്‍ സമ്മേളിച്ചിരിക്കുന്നു.


നോമ്പ് സൂക്ഷ്മതക്ക് -

"ഹേ, വിശ്വസിച്ചവരെ, നിങ്ങളുടെ മുമ്പുള്ളവരുടെമേല്‍ നിയമിക്കപ്പെട്ടത്പോലെ നിങ്ങളുടെമേലും നോമ്പ് നോല്‍ക്കല്‍ നിയമിക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ സൂക്ഷ്മത പാലിച്ചേക്കാം. അതെ, എണ്ണപ്പെട്ട (അല്പം) ചില ദിവസങ്ങളില്‍" [അദ്ധ്യായം 2 ബഖറ 183,184]

വ്യാഖ്യാനം : 

നോമ്പും ഭാര്യയുമായുള്ള സഹവാസവും


നോമ്പിന്‍റെ പകല്‍ സമയത്ത് ഭാര്യയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുന്നത് മാത്രമാണ് ഇസ്‌ലാം നിഷിദ്ധമാക്കുന്നത്. എന്നാല്‍ ഭാര്യയെ ചുംബിക്കുക, ആലിംഗനം ചെയ്യുക മുതലായ പ്രവര്‍ത്തനം കാരണം നോമ്പ് മുറിയുമെന്ന തെറ്റിധാരണ ചിലര്‍ക്കിടയില്‍ കാണാം. നബി (സ)യും സഹാബിമാരും നോമ്പിന്‍റെ പകല്‍ ഇത്തരം സഹവാസം നമ്മോട് വര്‍ജ്ജിക്കാന്‍ നിര്‍ദേശിക്കുന്നില്ല. 

നോമ്പ് മുറിക്കാന്‍ താമസിപ്പിക്കല്‍


നോമ്പ് കാലത്ത് മഗ്'രിബിന്‍റെ  സമയമായാലും രണ്ട് മിനിറ്റ് താമസിപ്പിച്ച് ബാങ്ക് വിളിക്കുന്ന സമ്പ്രദായം ചില പള്ളികളില്‍ കാണാം. അങ്ങനെ ഇവര്‍ ജനങ്ങളെ നോമ്പ് മുറിക്കുന്നതില്‍ താമസം വരുത്തുന്നു. ഈ അനാചാരത്തെ ഇവര്‍ സൂക്ഷ്മതയായി വ്യാഖ്യാനിക്കുന്നു. നബിചര്യയെ ധിക്കരിക്കല്‍ ഭയഭക്തിയായി നിര്‍വഹിക്കുന്നു. 

നോമ്പും അത്താഴവും

ഇർബാള് (റ) നിവേദനം : 'നന്മ നിറഞ്ഞ ഭക്ഷണത്തിലേക്ക്‌ നീ വരു' എന്ന് പറഞ്ഞുകൊണ്ട്‌ നബി (സ) എന്നെ റമദാനിലെ അത്താഴത്തിലേക്ക്‌ ക്ഷണിക്കുകയുണ്ടായി. [അബൂദാവൂദ്‌]

നബി (സ) പറഞ്ഞു : "അത്താഴം അല്ലാഹു നിങ്ങൾക്ക്‌ നൽകിയ നന്മയാണ്. അത്‌ നിങ്ങൾ വർജ്ജിക്കരുത്‌." [നസാ ഈ]

നബി (സ) പറഞ്ഞു : "അത്താഴം മുഴുവൻ നന്മയാണ്. അൽപം വെള്ളം കുടിച്ചിട്ടെങ്കിലും നിങ്ങളത്‌ ഉപേക്ഷിക്കാതിരിക്കുക. നിശ്ചയം അത്താഴം കഴിക്കുന്നവരുടെ മേൽ അല്ലാഹുവിന്റെ കാരുണ്യം ചൊരിയപ്പെടും." [അഹമദ്‌]

അത്താഴം മുന്തിപ്പിക്കുകയും അതു വഴി കൂടുതല്‍ ക്ലേശവും ക്ഷീണവും ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അല്ലാഹുവിനു കൂടുതല്‍ തൃപ്തിയുണ്ടാവും എന്നൊരു ധാരണ ചില മുസ്‌ലിംകള്‍ക്കിടയില്‍ കാണാം. പക്ഷെ, നബിചര്യയും സഹാബത്തിന്‍റെ ചര്യയും അത്താഴം പരമാവധി പിന്തിപ്പിക്കുക എന്നതാണ്.
 
സൈദ്‌ (റ) നിവേദനം : നബി (സ)യുടെ കൂടെ ഞങ്ങള്‍ അത്താഴം കഴിച്ചു. പിന്നീട് നമസ്കരിക്കാന്‍ നിന്നു. ഞാന്‍ ചോദിച്ചു : ബാങ്കിന്‍റെയും അത്താഴത്തിന്‍റെയും ഇടയില്‍ എത്ര സമയമുണ്ടായിരുന്നു? അപ്പോള്‍ അദ്ദേഹം പറഞ്ഞു : അമ്പതു ആയത്തുകള്‍ ഓതുന്ന സമയം. [ബുഖാരി]

അതുപോലെ, അത്താഴം കഴിക്കുമ്പോള്‍ ബാങ്ക് വിളിച്ചാല്‍ വായില്‍ ഉള്ള ഭക്ഷണംപോലും ഇറക്കാതെ തുപ്പിക്കളയണമെന്ന ഒരു ധാരണ ചിലരില്‍ കാണാം. പ്രവാചകന്‍ (സ)യും സഹാബതും പഠിപ്പിച്ച സമ്പ്രദായത്തിനു എതിരാണത്. 

നബി (സ) പറഞ്ഞു : നിങ്ങളില്‍ ഒരാള്‍ അത്താഴത്തിനു പാത്രം കയ്യില്‍ പിടിച്ചുകൊണ്ടിരിക്കെ ബാങ്ക് വിളിക്കപ്പെട്ടാല്‍ തന്‍റെ ആവശ്യം നിറവേറ്റുന്നതുവരെ അതു താഴെ വെക്കേണ്ടതില്ല.  [അബൂദാവൂദ്]

✍അബ്ദുസ്സലാം സുല്ലമി 

റമദാന്‍ ചിന്തകള്‍


കാരുണ്യമൊഴുകും പുതു നിലാവാസന്ന മിനി- 
പുണ്യം നിറഞ്ഞൊഴുകും പകലിരവു താരുണ്യം 
സ്നേഹം നിറംചേര്‍ത്ത നിമിഷങ്ങളിഴ ചേര്‍ക്കാന്‍ 
കച്ച മുറുക്കാം കളങ്കമുടച്ചെറിയാം 

റമദാന്‍: വിശുദ്ധിയുടെ രാജപാത


അഹ്‌നഫുബ്‌നു ഖൈസ്‌(റ) വാര്‍ധക്യത്തിലും നോമ്പെടുക്കാറുണ്ടായിരുന്നു. ഇതേപ്പറ്റി ആരോ ചോദിച്ചപ്പോള്‍, ഇങ്ങനെയായിരുന്നു മറുപടി: ``ദീര്‍ഘമായൊരു യാത്രക്കൊരുങ്ങുകയാണ്‌ ഞാന്‍; എന്റെ നാഥനിലേക്കുള്ളതാണ്‌ ആ യാത്ര. ആ നാഥന്റെ കല്‌പനകള്‍ അനുസരിക്കുന്നതിലെ പ്രയാസം എനിക്കിഷ്‌ടമാണ്‌. അവന്റെ ശിക്ഷകള്‍ സഹിക്കുന്നതിലേറെ എളുപ്പമാണിത്‌.'' (ഇഹ്‌യാ ഉലൂമിദ്ദീന്‍ 1:236)

റമദാനിന്റെ സംസ്‌കരണ മൂല്യങ്ങള്‍


തിനൊന്ന്‌ മാസത്തെ ഇടവേളക്കു ശേഷം റമദാന്‍ വീണ്ടും വന്നണഞ്ഞിരിക്കുകയാണ്‌. ആത്മാവിനും മനസ്സിനും ശരീരത്തിനും ശുദ്ധീകരണവും സംസ്‌കരണവും ഉറപ്പുനല്‌കുന്ന റമദാന്‍ വിശ്വാസിയുടെ ജീവിതത്തിലെ വസന്തകാലമാണ്‌. നന്മകളും പുണ്യങ്ങളും പുഷ്‌പിച്ചു നില്‌ക്കുന്ന കാലമാണിത്‌. അതിന്റെ സൗരഭ്യവും പരിമളവും ഇഹപര ജീവിതത്തില്‍ അവന്‌ അനുഭവിക്കാന്‍ കഴിയും.

വ്രതത്തിന്റെ അകപ്പെരുമ


ആസക്തികളുടെയും ദേഹേച്ഛകളുടെയും വലയത്തില്‍ നിന്ന്‌ മനുഷ്യനെ മോചിപ്പിച്ചെടുക്കാനാണ്‌ അല്ലാഹു വ്രതാനുഷ്‌ഠാനത്തെ ഇബാദത്തായി നിശ്ചയിച്ചത്‌. ഈ ഇബാദത്തിന്റെ അടയാളങ്ങള്‍ എല്ലാ പൂര്‍വമതങ്ങളിലും കാണപ്പെടുന്നുണ്ട്‌. ആത്മസംസ്‌കരണത്തിനു വേണ്ടി ലോകത്ത്‌ ഇന്നോളം ആവിഷ്‌കരിക്കപ്പെട്ട എല്ലാ മാര്‍ഗങ്ങളിലും ഈ ഇബാദത്തിന്‌ വലിയ പ്രാധാന്യം നല്‌കപ്പെട്ടിരിക്കുന്നു.

നോമ്പും കുളിയും

നാളെ നോമ്പാണെങ്കില്‍ ഇന്ന് നനച്ചു കുളി എന്ന പേരില്‍ ഒരു സമ്പ്രദായം ചില മുസ്ലിംകള്‍ക്കിടയില്‍ കാണാം. ഈ കുളി നബി (സ)യോ സഹാബിമാരോ മാതൃക കാണിച്ചു തന്നതല്ല. പ്രത്യുത നോമ്പ്കാലത്ത് ശരിക്കും കുളിക്കുവാന്‍ പാടില്ലെന്ന അന്ധവിശ്വാസത്തില്‍ നിന്നും ഉത്ഭവിച്ചതാണിത്. നോമ്പ് കാലത്ത് കുളത്തിലും പുഴയിലും മറ്റും മുങ്ങിക്കുളിക്കുവാന്‍ പാടില്ലെന്ന ഒരു തെറ്റിധാരണ സമൂഹത്തില്‍ കാണാം. ഇതും ഒരു അന്ധവിശ്വാസമാണ്‌.

നോമ്പും ചില തെറ്റിധാരണകളും

നോമ്പനുഷ്ടിക്കുന്നവന്‍ സുഗന്ധം ഉപയോഗിക്കുക, സുറുമയിടുക, തലയില്‍ എണ്ണ പുരട്ടുക, കണ്ണിലും ചെവിയിലും മരുന്ന് ഉറ്റിക്കുക, രക്തദാനം ചെയ്യുക മുതലായവ ചെയ്യുവാന്‍ പാടില്ലെന്ന ഒരു തെറ്റിധാരണ ചില മുസ്ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. എന്നാല്‍ നബി (സ)യോ സഹാബികളോ നോമ്പ് കാലത്ത് ഇവ ഉപേക്ഷിക്കുവാന്‍ നിര്‍ദേശിക്കുന്നില്ല. അജ്ഞതയാണ് ഈ തെറ്റിധാരണക്ക് കാരണം. 

പുണ്യം നേടാന്‍ തയ്യാറെടുക്കുക

ഈലോകത്ത്‌ ഏതൊരു കാര്യവും വിജയത്തിലെത്തിക്കണമെങ്കില്‍ അതിന്നായി മുന്‍കൂട്ടി തയ്യാറെടുക്കേണ്ടതുണ്ട്‌. പ്രീപ്ലാനിംഗില്ലാതെ ഏത്‌ സംരംഭത്തിനിറങ്ങിത്തിരിച്ചാലും വഴിയില്‍ വച്ചവസാനിപ്പിക്കുകയോ വന്‍ നഷ്‌ടം സഹിക്കുകയോ ചെയ്യേണ്ടിവരും. നമ്മള്‍ എത്ര പ്ലാന്‍ ചെയ്‌താലും അത്‌ മുഴുവന്‍ നടപ്പിലാവണമെന്നില്ല. 

അല്ലാഹുവിന്റെ തീരുമാനമനുസരിച്ചേ കാര്യങ്ങള്‍ നടപ്പില്‍ വരൂ. അതുകൊണ്ടാണ്‌ വിശ്വാസികള്‍ കാര്യങ്ങള്‍ തീരുമാനിക്കുകയും ആസൂത്രണങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ അല്ലാഹുവില്‍ ഭരമേല്‌പിക്കുകയും ഇന്‍ശാ അല്ലാഹ്‌ എന്ന്‌ പറയുകയും ചെയ്യുന്നത്‌.

അതിഥിയെ സ്വീകരിക്കാന്‍ തയ്യാറാവുക


സമയം അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. കാല ചക്രത്തിന്‍റെ  കറക്കം നമുക്ക്‌ വിചാരിക്കാന്‍ കഴിയുന്നതിലപ്പുറം വേഗത്തിലാണ്. ഇന്നലെ നാം യാത്രയാക്കിയ ഒരു അതിഥി വീണ്ടും നമ്മെ തേടിയെത്തിയിരിക്കുന്നു. പരിശുദ്ധ റമദാനാകുന്ന ആ അതിഥിയെ സ്വീകരിക്കാന്‍ മാനസികമായി നാം തയ്യാറാവേണ്ടിയിരിക്കുന്നു. ആ അതിഥി വരുന്നതെന്തിനെന്നു നമുക്കറിയാം.

രാത്രി നമസ്കാരം


ഖിയാമുല്ലൈല്‍ എന്ന പേരില്‍ ഈ നമസ്കാരം അറിയപ്പെടുന്നു. ഈ നമസ്കാരത്തിലെ റകഅത്തുകള്‍ ഒറ്റയില്‍ അവസാനിപ്പിക്കുന്നത്കൊണ്ട് വിത്ര്‍ എന്നും അല്‍പ്പം ഉറങ്ങിയ ശേഷം നമസ്ക്കരിക്കുകയാണെങ്കില്‍ തഹജ്ജുദ് എന്നും റമദാന്‍ മാസത്തിലെ രാവുകളില്‍ നിര്‍വഹിക്കുകയാണെങ്കില്‍ ഖിയാമുറമദാന്‍ എന്നും പറയുന്നു. തറാവീഹ് എന്ന പേര് പില്‍ക്കാലത്ത് പണ്ഡിതന്മാര്‍ നല്‍കിയതാണ്.

നമ്മെ നാം വിളിച്ചുണര്‍ത്തുക


മലയാളത്തിലെ പ്രസിദ്ധമായ ഒരു ചാനലില്‍ റമദാന്‍ സന്ദേശം നല്‍കുകയായിരുന്നു സാമൂഹ്യ രംഗത്ത് അറിയപ്പെടുന്ന ഒരു മുസ്ലിം വനിത. 

"റമദാന്‍ ആസന്നമായാല്‍ രുചികരമായ ഭക്ഷണവും പലഹാരങ്ങളും വിഭവങ്ങളും തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങളും സാമഗ്രികളും നേരത്തെ തന്നെ ഒരുക്കി വെക്കും. നോമ്പ് ദിവസങ്ങളില്‍ ഉച്ചയാകുന്നതോട് കൂടി വിവിധ ഇനങ്ങള്‍ ഒരുക്കാന്‍ ആരംഭിക്കും. രാത്രി നമസ്കാരം കഴിഞ്ഞു പുരുഷന്മാര്‍ തിരിച്ചു വരുമ്പോള്‍ നല്‍കാനുള്ള മറ്റു വിഭവങ്ങള്‍ വേറെയും . അത്താഴത്തിനു മുണ്ട് രുചിയൂറുന്ന...." ഇങ്ങിനെ പോകുന്നു അവരുടെ വിശദീകരം!! റമദാനിനെക്കുറിച്ച് ഒരു സാധാരണക്കാരനുള്ള അബദ്ധ ധാരണകള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഇവരും ചെയ്തത്!! 

മനം കനിയട്ടെ, കൈ നീളട്ടെ


സമ്പത്ത് ദൈവാനുഗ്രഹങ്ങളില്‍ ഒന്നാണ്. അത് കൈകാര്യം ചെയ്യുന്ന ട്രസ്റ്റി മാത്രമാണ് മനുഷ്യന്‍. സമ്പത്താകുന്ന ദൈവാനുഗ്രഹം എല്ലാ മനുഷ്യര്‍ക്കും ഒരു പോലെയല്ല ലഭിക്കുന്നത്. സമ്പാദിക്കാനുള്ള കഴിവും വിഭിന്നമായിരിക്കും. എന്നാല്‍ തനിക്കു ലഭിച്ച അനുഗ്രഹം സമ സൃഷ്ടികള്‍ക്ക് പങ്കുവെക്കാനുള്ള മനസ്സ് വിശ്വാസത്തിന്‍റെയും ധര്‍മബോധത്തിന്റെയും അനിവാര്യഘടകമാണ്.

നേടിയെടുക്കേണ്ടത് ആത്മീയ വിമലീകരണം


ഒരു ബഹുമത സമൂഹത്തിലാണ് ഇന്ത്യന്‍ മുസ്ലിം സമുദായം ജീവിക്കുന്നത് . അത് കൊണ്ട് തന്നെ അവരുടെ ആചാരാനുഷ്ടാനങ്ങള്‍ ഇതര മത ആചാരങ്ങളുമായി കൂടി ചേരുവാനോ , അവയുടെ യഥാര്‍ത്ഥ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുവാണോ സാദ്ധ്യത ഏറെയാണ് .മതേതരത്വം എന്നാല്‍ എല്ലാ മതങ്ങളും ലയിച്ചു ചേരുന്ന ഒരു മതം എന്ന വീക്ഷണത്തിലേക്ക് ബോധപൂര്‍വ്വമോ അല്ലാതെയോ നയിക്കപ്പെടുന്ന ഇക്കാലത്ത് പ്രത്യേകിച്ചും .

ബദ്റിലെ 2 പ്രാര്‍ഥനകള്‍


ഹിജ്റ വര്‍ഷം 2, റമദാന്‍ പതിനേഴ്‌ വെള്ളിയാഴ്ച. അന്നാണ് സത്യവും അസത്യവും ഏറ്റുമുട്ടിയത്. അസത്യം ദയനീയമായി മണ്ണടിഞ്ഞതും .

ബദ്റിന്റെ രണഭൂമി ആരവങ്ങളാല്‍ മുഴങ്ങും മുമ്പ് 2 പ്രാര്‍ത്ഥനകള്‍ അല്ലാഹുവിലേക്ക് ഉയര്‍ന്നു.

ലൈലത്തുല്‍ ഖദ്റിന്റെ സവിശേഷതകള്‍


വിശുദ്ധ റമദാനിലെ ഏറ്റവും പുണ്യമേറിയ സന്ദര്‍ഭമാണ് ലൈലത്തുല്‍ ഖദ്ര്‍ അഥവാ നിര്‍ണയത്തിന്റെ രാവ്. 1000 മാസത്തേക്കാള്‍ ഉത്തമമായ ആ രാത്രി അനുഗ്രഹത്തിന്‍റെ യാമങ്ങള്‍ കൂടിയാണ്. സര്‍വമനുഷ്യര്‍ക്കും അനുഗ്രഹവും സന്മാര്‍ഗവും സത്യാസത്യ വിവേചനവുമായ ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്ത രാത്രിയാണത്.

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ? നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത്‌ സമാധാനമത്രെ. [സൂറ : ഖദര്‍]

നോമ്പ് : സംശയനിവാരണം


Q : നോമ്പിന്‌ നിയ്യത്ത്‌ നിര്‍ബന്ധമല്ലേ? നബി(സ) പഠിപ്പിച്ച നിയ്യത്തിന്റെ രൂപം എങ്ങനെയാണ്‌? സുന്നി പള്ളികളില്‍ തറാവീഹിന്‌ ശേഷം ‘നവയ്‌തു സൗമ ഗദിന്‍....’ എന്നിങ്ങനെ ആളുകള്‍ക്ക്‌ നിയ്യത്ത്‌ ചൊല്ലിക്കൊടുക്കാറുണ്ട്‌. നബി(സ) ഇങ്ങനെ ചൊല്ലിക്കൊടുത്തിട്ടുണ്ടോ? 


Ans : എല്ലാ കര്‍മങ്ങളും അല്ലാഹു പരിഗണിക്കുന്നത്‌ നിയ്യത്തുകളനുസരിച്ചാണ്‌ അഥവാ ചെയ്യുന്ന ആളുകളുടെ ഉദ്ദേശമനുസരിച്ചാണ്‌ എന്ന്‌ വ്യക്തമാക്കുന്ന നബിവചനം തന്നെയാണ്‌ നോമ്പിന്റെ നിയ്യത്തിനുമുള്ള പ്രധാന തെളിവ്‌. ഇതിനുപുറമെ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: “വല്ലവനും റമദ്വാനില്‍ നോമ്പനുഷ്‌ഠിക്കുന്നത്‌ (അല്ലാഹുവിലുള്ള) വിശ്വാസത്തോടെയും അവന്റെ പ്രതിഫലം മാത്രം കാംക്ഷിച്ചുമാണെങ്കില്‍ അവന്‍ മുമ്പ്‌ ചെയ്‌തുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌‌.” അല്ലാഹുവിന്റെ മാത്രം പ്രതിഫലം കാംക്ഷിച്ചുകൊണ്ട്‌ നോമ്പനുഷ്‌ഠിക്കുക എന്നത്‌ നിയ്യത്തിന്റെ ഒരു വശമാകുന്നു.

പ്രവാചകപത്‌നി ഹഫ്‌സ(റ)യില്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു നബിവചനം ഇപ്രകാരമാകുന്നു. “നോമ്പനുഷ്‌ഠിക്കണമെന്ന്‌ ഫജ്‌റിന്‌ (പുലരിക്ക്‌) മുമ്പായി രാത്രിയില്‍ തന്നെ തീരുമാനിക്കാത്തവന്റെ നോമ്പ്‌ സാധുവല്ല.” ഒരു ദിവസം നോമ്പെടുക്കണമെന്ന്‌ അന്നത്തെ സ്വുബ്‌ഹിന്‌ മുമ്പുതന്നെ തീരുമാനിക്കുക എന്നത്‌ നിയ്യത്തിന്റെ ഒരു വശമാണെന്ന്‌ ഈ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം. എന്നാല്‍ സുന്നത്ത്‌ നോമ്പുകള്‍ക്ക്‌ രാവിലെ തീരുമാനിച്ചാല്‍ മതിയെന്ന്‌ മറ്റു ചില ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാം.

നിയ്യത്ത്‌ മനസ്സിലാണ്‌ ഉണ്ടാകേണ്ടത്‌. അത്‌ നാവ്‌കൊണ്ട്‌ ഉച്ചരിക്കണമെന്നതിനോ, തറാവീഹിന്‌ ശേഷം ഇമാം ചൊല്ലിക്കൊടുത്ത്‌ മഅ്‌മൂമുകള്‍ ഏറ്റുചൊല്ലുന്നതിനോ പ്രാമാണികമായ തെളിവൊന്നുമില്ല. നബി(സ) സ്വഹാബികള്‍ക്ക്‌ രാത്രിയില്‍ നോമ്പിന്റെ നിയ്യത്ത്‌ ചൊല്ലിക്കൊടുത്തതായി പ്രബലമായ ഹദീസിലൊന്നും കാണുന്നില്ല.


Q : നോമ്പാണെന്ന ഓര്‍മയില്ലാതെ റമദ്വാനിന്റെ പകലില്‍ വല്ലതും തിന്നാനോ കുടിക്കാനോ ഇടയായാല്‍ എന്തു ചെയ്യണം? നോമ്പ്‌ മുറിയുമോ? പകരം നോമ്പ്‌ വേണമോ? പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ടോ?

Ans : നബി(സ) ഇപ്രകാരം പറഞ്ഞതായി അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നു. “മറവി നിമിത്തം വല്ലവനും തിന്നാനോ കുടിക്കാനോ ഇടയായാല്‍ അവന്‍ തന്റെ നോമ്പ്‌ പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. അല്ലാഹു അവന്‌ തിന്നാനും കുടിക്കാനും കൊടുത്തു എന്ന്‌ മാത്രമേയുള്ളൂ” ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ അയാളുടെ നോമ്പ്‌ മുറിയുകയില്ലെന്നും, ആ നോമ്പ്‌ നോറ്റുവീട്ടേണ്ടതില്ലെന്നുമാണ്‌ മുസ്‌ലിം പണ്ഡിതന്മാരില്‍ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്‌. മറവി നിമിത്തം, ചെയ്യാനിടയാകുന്ന തെറ്റിന്‌ സത്യവിശ്വാസികള്‍ കുറ്റക്കാരാവുകയില്ലെന്ന്‌ വ്യക്തമാക്കുന്ന ഹദീസും ഈ അഭിപ്രായത്തിന്‌ പിന്‍ബലമേകുന്നു. എന്നാലും വിശുദ്ധ ഖുര്‍ആനിലെ 2:286 സൂക്തത്തില്‍ അല്ലാഹു പഠിപ്പിക്കുന്നതുപോലെ, മറവിയുടെയും അബദ്ധത്തിന്റെയും പേരില്‍ ശിക്ഷിക്കാതിരിക്കാന്‍ അല്ലാഹുവോട്‌ പ്രാര്‍ഥിക്കുന്നതിന്‌ പ്രസക്തിയുണ്ട്‌.


Q : റമദ്വാനില്‍ നോമ്പ്‌ നിര്‍ബന്ധമല്ലാത്തവരും ഉപേക്ഷിക്കേണ്ടവരും ആരൊക്കെയാണ്‌? പിന്നീട്‌ നോമ്പ്‌ നോറ്റുവീട്ടേണ്ടത്‌ ആരെല്ലാമാണ്‌? നോറ്റുവീട്ടാതെ പ്രായശ്ചിത്തം ചെയ്യേണ്ടവര്‍ ആരെല്ലാം?

Ans : രോഗികള്‍ക്കും യാത്രക്കാര്‍ക്കും നോമ്പ്‌ ഉപേക്ഷിക്കാന്‍ അനുവാദമുണ്ട്‌. കടുത്തരോഗവും ഏറെ ക്ഷീണമുണ്ടാക്കുന്ന യാത്രയുമാണെങ്കില്‍ ശരീരത്തിന്‌ അപകടമുണ്ടാക്കും വിധം നോമ്പെടുക്കുന്നത്‌ കുറ്റകരമാകുന്നു. രോഗികള്‍ സുഖം പ്രാപിച്ച ശേഷവും യാത്രക്കാര്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷവും വിട്ടുപോയ നോമ്പുകള്‍ നോറ്റുവീട്ടേണ്ടതുണ്ട്‌. രോഗം സുഖമാകുമെന്ന പ്രതീക്ഷയില്ലാത്ത രോഗികള്‍ ഓരോ നോമ്പിനും പകരം ഓരോ അഗതിക്ക്‌ ആഹാരം നല്‌കി പ്രായശ്ചിത്തം ചെയ്യുകയാണ്‌ വേണ്ടത്‌.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്‌ത്രീകള്‍ക്കും നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണ്‌. അവര്‍ നോറ്റുവീട്ടേണ്ടതില്ല; പ്രായശ്ചിത്തം ചെയ്‌താല്‍ മതി എന്ന്‌ ഇബ്‌നുഉമര്‍, സഈദുബ്‌നു ജുബൈര്‍ എന്നീ സ്വഹാബികള്‍ പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അവര്‍ നോറ്റുവീട്ടുകയും പ്രായശ്ചിത്തം ചെയ്യുകയും വേണമെന്നാണ്‌ ഇമാം ശാഫിഈ, അഹ്‌മദ്‌(റ) എന്നിവരുടെ അഭിപ്രായം. പ്രായശ്ചിത്തം വേണ്ട; നോറ്റുവീട്ടിയാല്‍ മതി എന്നാണ്‌ ഹനഫികളുടെ വീക്ഷണം; വാര്‍ധക്യസഹജമായ അവശതകളുള്ളവര്‍ നോമ്പുപേക്ഷിച്ച്‌ പ്രായശ്ചിത്തം ചെയ്യുകയാണ്‌ വേണ്ടത്‌.

ആര്‍ത്തവവും പ്രസവാനന്തര രക്തസ്രാവവുമുള്ള സ്‌ത്രീകള്‍ക്ക്‌ നോമ്പനുഷ്‌ഠിക്കാന്‍ പാടില്ല. അവര്‍ അതിന്നുപകരം ശുദ്ധിയുള്ള അവസരത്തില്‍ നോമ്പനുഷ്‌ഠിക്കുകയാണ്‌ വേണ്ടത്‌. പകല്‍സമയത്ത്‌ കഠിനമായ ശാരീരികാധ്വാനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്കും നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ആ ജോലി വേണ്ടെന്ന്‌ വെച്ചാല്‍ മറ്റൊരു ഉപജീവനമാര്‍ഗവും കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക്‌ മാത്രമേ നിര്‍ബന്ധിതാവസ്ഥയുടെ ആനുകൂല്യത്തിന്‌ അര്‍ഹതയുണ്ടാവുകയുള്ളൂ.


Q : നോമ്പുകാരന്റെ രാത്രിയിലെ ഭക്ഷണം സംബന്ധിച്ച നബിചര്യ എപ്രകാരമാണ്‌? നോമ്പ്‌ തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഏറ്റവും ചുരുങ്ങിയ ഭക്ഷണം മാത്രം കഴിക്കുന്നതാണോ പുണ്യകരം? അത്താഴത്തിന്റെ ശരിയായ സമയം എപ്പോഴാണ്‌?

Ans : സുബ്‌ഹിന്റെ അല്‌പം മുമ്പ്‌ അത്താഴം കഴിക്കുകയും സൂര്യന്‍ അസ്‌തമിച്ചാല്‍ ഉടനെ നോമ്പുതുറക്കുകയുമാണ്‌ നബിചര്യ. അതിന്നിടയില്‍ (രാത്രിയില്‍) എപ്പോഴൊക്കെ ഭക്ഷണം കഴിക്കണമെന്ന കാര്യത്തില്‍ പ്രത്യേകിച്ച്‌ നിര്‍ദേശമൊന്നുമില്ല. അത്താഴം കഴിക്കാന്‍ നബി(സ) പ്രേരിപ്പിച്ചിട്ടുണ്ട്‌. അത്‌ അനുഗൃഹീതമായ ഭക്ഷണമാണെന്ന്‌ പഠിപ്പിച്ചിട്ടുമുണ്ട്‌. നബി(സ)യുടെ അത്താഴത്തിനും സുബ്‌ഹ്‌ നമസ്‌കാരത്തിനും ഇടയില്‍ അമ്പത്‌ ആയത്ത്‌ ഓതാനുള്ള സമയമേ ഉണ്ടായിരുന്നുള്ളൂവെന്ന്‌ സൈദുബ്‌നുസാബിതി(റ)ല്‍ നിന്ന്‌ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അത്താഴമോ നോമ്പുതുറക്കുന്ന ഭക്ഷണമോ തീരെ ചുരുങ്ങിയതായിരിക്കണമെന്ന്‌ നബി(സ) നിര്‍ദേശിച്ചിട്ടില്ല. അത്താഴം ആവശ്യത്തിന്‌ കഴിച്ചുകൊള്ളാന്‍ അവിടുന്ന്‌ നിര്‍ദേശിച്ചതായിത്തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. സമയമായാല്‍ ഒട്ടും വൈകാതെ നോമ്പുതുറക്കുന്നതാണ്‌ ഏറ്റവും ഉത്തമമെന്ന്‌ വ്യക്തമാക്കുന്ന ഒന്നിലേറെ ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. നോമ്പ്‌ അവസാനിപ്പിക്കുന്നത്‌ ഈന്തപ്പഴമോ വെള്ളമോ കഴിച്ചുകൊണ്ടായിരിക്കലാണ്‌ ഉത്തമമെന്ന്‌ റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ അതിനുശേഷം എന്തൊക്കെ ഭക്ഷണങ്ങള്‍ എത്രത്തോളം കഴിക്കണമെന്ന്‌ അവിടുന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടില്ല. അമിതഭോജനം വിശുദ്ധ ഖുര്‍ആനില്‍ വിലക്കിയിട്ടുണ്ട്‌.


Q : നോമ്പു തുറക്കുമ്പോള്‍ വെള്ളമാണോ കാരയ്‌ക്കയാണോ കൂടുതല്‍ പുണ്യകരം?

Ans : സുലൈമാനുബ്‌നു ആമിര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: “നിങ്ങളോരോരുത്തരും നോമ്പ്‌ തുറക്കുന്നത്‌ ഈത്തപ്പഴം കൊണ്ടായിരിക്കണം. അത്‌ കിട്ടാനില്ലെങ്കില്‍ വെള്ളംകൊണ്ട്‌ നോമ്പ്‌ തുറക്കാം. അത്‌ ശുദ്ധീകരണക്ഷമമത്രെ” (അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, അഹ്മദ്‌). നോമ്പ്‌ തുറക്കുമ്പോള്‍ ഏറ്റവുമാദ്യമായി ഈത്തപ്പഴം കഴിക്കുന്നതാണ്‌ ഏറ്റവും ശ്രേഷ്‌ഠമെന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ഈ ഹദീസില്‍ തംറ്‌ എന്ന അറബി പദമാണ്‌ പ്രയോഗിച്ചിട്ടുള്ളത്‌. ഇതിന്‌ പലരും കാരയ്‌ക്ക എന്നാണ്‌ അര്‍ഥം പറയാറുള്ളതെങ്കിലും ഉണക്കി ജലാംശം തീര്‍ത്തും വറ്റിച്ചതിന്‌ മാത്രമല്ല ഈത്തപ്പഴം എന്ന പേരില്‍ വിപണനം ചെയ്യപ്പെടുന്ന പഴുത്തുപാകമായ പഴത്തിനും അറബികള്‍ തംറ്‌ എന്നുതന്നെയാണ്‌ പറയുന്നത്‌. നോമ്പ്‌ തുറക്കാന്‍ അതും ഉപയോഗിക്കാവുന്നതാണ്‌. കടിച്ചു ചവയ്‌ക്കാന്‍ പ്രയാസമുള്ള ഉറപ്പേറിയ കാരയ്‌ക്ക നോമ്പ്‌ തുറക്കാന്‍ കൂടുതല്‍ വിശേഷപ്പെട്ടതാണെന്നതിന്‌ പ്രത്യേക തെളിവൊന്നുമില്ല.


Q : പകല്‍സമയത്ത്‌ ഭാര്യയെ ചുംബിച്ചാല്‍ നോമ്പ്‌ മുറിയുമോ? അല്ലെങ്കില്‍ അതു കാരണം നോമ്പിന്റെ പ്രതിഫലം കുറയുമോ?

Ans : നബി(സ) നോമ്പുകാരനായിരിക്കെ ഭാര്യമാരെ ചുംബിക്കാറുണ്ടായിരുന്നുവെന്ന്‌ അവിടുത്തെ പത്‌നിമാരായ ആഇശ(റ), ഹഫ്‌സ്വ(റ), ഉമ്മുസലമ(റ) എന്നിവരില്‍ നിന്ന്‌ വിശ്വാസ്യമായ നിവേദക പരമ്പരയോടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ നോമ്പിന്റെ പ്രതിഫലം കുറയുമെന്ന്‌ പറയാന്‍ തെളിവൊന്നും കാണുന്നില്ല. എന്നാല്‍ വികാരം നിയന്ത്രിക്കാന്‍ പ്രയാസമുള്ളവര്‍ ചുംബനം ഉള്‍പ്പെടെ ലൈംഗികവേഴ്‌ചയിലേക്ക്‌ നയിക്കാന്‍ ഇടയുള്ള കാര്യങ്ങളെല്ലാം ഉപേക്ഷിക്കുകയാണ്‌ വേണ്ടത്‌. നബി(സ) നോമ്പുള്ളപ്പോള്‍ ചുംബിക്കാറുണ്ടായിരുന്നുവെന്ന്‌ പറഞ്ഞ ആഇശ(റ) അദ്ദേഹം വികാരം നിയന്ത്രിക്കാന്‍ ഏറ്റവും കഴിവുള്ള ആളായിരുന്നുവെന്ന്‌ കൂടി പറഞ്ഞതായി മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.


Q : റമദ്വാനില്‍ നോമ്പെടുക്കാനോ പിന്നീട്‌ നോറ്റുവീട്ടാനോ കഴിയാത്ത വിധം രോഗിയായ ഒരാള്‍ക്ക്‌ സാമ്പത്തിക ഞെരുക്കം നിമിത്തം പ്രായശ്ചിത്തം നല്‌കാനും സാധിക്കാത്ത പക്ഷം അയാളുടെ കാര്യത്തിലുള്ള ഇസ്‌ലാമിക വിധി എന്താണ്‌?

Ans : ഇസ്‌ലാമിലെ ഏത്‌ ആജ്ഞയും അത്‌ നിറവേറ്റാന്‍ കഴിവുള്ളവനു മാത്രമേ ബാധകമാവുകയുള്ളൂ. "അല്ലാഹു യാതൊരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല" (2:286), "നിങ്ങള്‍ക്ക്‌ സാധിക്കുന്നേടത്തോളം അല്ലാഹുവെ (അവന്റെ വിധിവിലക്കുകളെ) നിങ്ങള്‍ സൂക്ഷിക്കുക" (64:16) എന്നീ ഖുര്‍ആന്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിവിന്നതീതമായ കാര്യങ്ങള്‍ ചെയ്യാന്‍ ആരും ബാധ്യസ്ഥരല്ല. നോമ്പും പ്രായശ്ചിത്തവും ചെയ്യാന്‍ കഴിവില്ലാത്തവന്‍ മറ്റെന്തെങ്കിലും ചെയ്യണമെന്ന്‌ നബി(സ) നിര്‍ദേശിച്ചിട്ടുമില്ല.


Q : രാത്രിയില്‍ ഒരാള്‍ക്ക്‌ ജനാബത്ത്‌ (വലിയ അശുദ്ധി) ഉണ്ടായാല്‍ സ്വുബ്‌ഹിന്റെ സമയമാകുന്നതിനുമുമ്പ്‌ കുളിച്ചാലേ നോമ്പെടുക്കാവൂ എന്ന്‌ നിബന്ധനയുണ്ടോ? വലിയ അശുദ്ധിയോടെ നോമ്പില്‍ പ്രവേശിക്കുന്നത്‌ കുറ്റകരമാണോ?

Ans : നോമ്പെടുക്കണമെങ്കില്‍ സ്വുബ്‌ഹ്‌ ബാങ്കിനു മുമ്പ്‌ കുളിച്ചു ശുദ്ധിയാകണമെന്ന്‌ നിര്‍ബന്ധമില്ല. സൂര്യോദയത്തിന്റെ കുറച്ചുമുമ്പ്‌ കുളിച്ച്‌ സ്വുബ്‌ഹ്‌ നമസ്‌കരിച്ചാലും മതിയാകുന്നതാണ്‌. നോമ്പിന്റെ സമയത്തിനുമുമ്പ്‌ സംഭവിച്ച അശുദ്ധി തുടരുന്നത്‌ നോമ്പിന്റെ സാധുതയെ ബാധിക്കുകയില്ല. നബി(സ) വലിയ അശുദ്ധിയില്‍ ആയിരിക്കെ ഫജ്രര്‍ (പുലരി) ആവുകയും തുടര്‍ന്ന്‌ അദ്ദേഹം കുളിച്ച്‌ നോമ്പനുഷ്‌ഠിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന്‌ പ്രവാചക പത്‌നിമാരായ ആഇശ(റ)യും ഉമ്മുസലമ(റ)യും പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.


Q : ഓരോ വര്‍ഷവും നഷ്‌ടമാകുന്ന നോമ്പ്‌ ആഇശ(റ)യും മറ്റും അതേ വര്‍ഷത്തില്‍ തന്നെ നോറ്റ്‌ വീട്ടിയിരുന്നുവെങ്കിലും അപ്രകാരം തന്നെ നോറ്റ്‌ വീട്ടല്‍ നിര്‍ബന്ധമുണ്ടോ? നോമ്പനുഷ്‌ഠിക്കാന്‍ കഴിയാതെ പ്രായശ്ചിത്തം നല്‌കാന്‍ ബാധ്യതയുള്ളവര്‍ ഓരോ വ്രതത്തിനും പ്രായശ്ചിത്തമായി ഒരു അഗതിക്ക്‌ ഭക്ഷണം നല്‌കുന്നതിന്‌ പകരം പണം നല്‌കിയാല്‍ മതിയാകുമോ?

Ans : നിര്‍ബന്ധമായ നോറ്റുവീട്ടേണ്ട നോമ്പ്‌ കഴിയും വേഗം നിര്‍വഹിക്കുക തന്നെയാണ്‌ അഭികാമ്യം. കാരണം, മരണം എപ്പോഴാണെന്ന്‌ ആര്‍ക്കും അറിയില്ല. അല്ലാഹുവോടുള്ള ബാധ്യത നിര്‍വഹിക്കാന്‍ അവസരം ലഭിച്ചിട്ടും അത്‌ ചെയ്യാത്ത നിലയില്‍ മരിച്ചുപോകാന്‍ ഇടയാകുന്നത്‌ വലിയ നഷ്‌ടമായിരിക്കും. എന്നാല്‍ അടുത്ത റമദ്വാനിന്‌ മുമ്പ്‌ തന്നെ നോറ്റുവീട്ടല്‍ നിര്‍ബന്ധമാണെന്നതിന്‌ ഖണ്ഡിതമായ തെളിവൊന്നുമില്ല.

വിശുദ്ധഖുര്‍ആനില്‍ നിര്‍ദേശിച്ച പ്രായശ്ചിത്തം അഗതിക്ക്‌ ആഹാരം നല്‌കുക എന്നതാണ്‌. അല്ലാഹുവിന്റെ കല്‌പന അക്ഷരം പ്രതി പാലിച്ചുകൊണ്ട്‌ ഭക്ഷ്യപദാര്‍ഥം തന്നെ നല്‌കുന്നതാണ്‌ ഉത്തമം. എന്നാല്‍ അഗതികള്‍ക്ക്‌ ഇഷ്‌ടമുള്ള ആഹാരം വാങ്ങിക്കഴിക്കാന്‍ സൗകര്യപ്പെടുംവിധം പണം നല്‌കിയാലും മതിയാകുമെന്ന്‌ തന്നെയാണ്‌ മനസ്സിലാകുന്നത്‌. അല്ലാഹുവിന്റെ കല്‌പനകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ട കാര്യം ഭക്ഷ്യപദാര്‍ഥത്തിന്റെ വില നല്‌കുന്നതു മുഖേനയും നിറവേറുമല്ലോ.


Q : നോമ്പ്‌ നോറ്റു വീട്ടാന്‍ ബാധ്യതയുള്ള നിലയില്‍ ഒരാള്‍ മരിച്ചാല്‍ ബന്ധുക്കള്‍ ആ നോമ്പ്‌ വീട്ടേണ്ടതുണ്ടോ?

Ans : "വല്ലവനും നോമ്പ്‌ ബാധ്യതയുള്ള നിലയില്‍ മരിച്ചാല്‍ അയാള്‍ക്ക്‌ പകരം അയാളുടെ അടുത്ത ബന്ധു നോമ്പനുഷ്‌ഠിക്കേണ്ടതാണെന്ന്‌" നബി(സ) പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഈ വിഷയകമായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസ്‌ ഇപ്രകാരമാകുന്നു: ഒരു സ്‌ത്രീ റസൂലി(സ)ന്റെ അടുത്ത്‌ വന്നു "ഒരു മാസത്തെ നോമ്പ്‌ ബാധ്യതയുള്ള നിലയില്‍ എന്റെ മാതാവ്‌ മരിച്ചിരിക്കുന്നു. അവര്‍ക്ക്‌ പകരം ഞാനത്‌ നോല്‍ക്കേണ്ടതുണ്ടോ" എന്ന്‌ ചോദിച്ചു. "അവര്‍ക്ക്‌ കട ബാധ്യതയുണ്ടായിരുന്നെങ്കില്‍ നീ വീട്ടുമായിരുന്നോ?" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അവള്‍ അതെയെന്ന്‌ പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: "എങ്കില്‍ അല്ലാഹുവിനുള്ള കടമാണ്‌ വീട്ടാന്‍ ഏറ്റവും അവകാശപ്പെട്ടത്‌."


Q : ഒരാള്‍ ലൈംഗികവേഴ്‌ച മുഖേന നോമ്പ്‌ മുറിക്കാന്‍ ഇടയായാല്‍ എന്താണു ചെയ്യേണ്ടത്‌?

Ans : ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ള ഒരു നബിവചനമനുസരിച്ച്‌ അയാള്‍ പ്രായശ്ചിത്തം ചെയ്യേണ്ടതാണ്‌. ഒന്നുകില്‍ ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്‌ഠിക്കുക, അതും സാധ്യമല്ലെങ്കില്‍ അറുപത്‌ അഗതികള്‍ക്ക്‌ ആഹാരം നല്‌കുക. ആഹാരത്തിന്റെ അളവ്‌ നബി(സ) നിര്‍ണയിച്ചിട്ടില്ല. സംഭോഗം മുഖേന നോമ്പു മുറിച്ചവന്‍ അതിനു പകരം മറ്റൊരു ദിവസം നോമ്പെടുക്കണമെന്ന്‌ നബി(സ) പറഞ്ഞതായി അബൂദാവൂദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.





Q : എന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നതിനാല്‍ കഴിഞ്ഞ റമദാനില്‍ ഏതാനും നോമ്പുകള്‍ ഒഴിവാക്കേണ്ടിവന്നു. പ്രസവവും മുലകുടിയും കാരണം ഈ റമദാനിനു മുമ്പ്‌ നഷ്‌ടപ്പെട്ട നോമ്പുകള്‍ നോറ്റുവീട്ടാനും പറ്റിയില്ല. അസുഖം കാരണം ഈ റമദാനിലും ഏതാനും നോമ്പുകള്‍ ഉപേക്ഷിക്കേണ്ടിവരും. നഷ്‌ടപ്പെടുത്തിയ നോമ്പിനുള്ള പ്രായശ്ചിത്തമെന്താണ്‌? ഭാര്യക്ക്‌ പ്രയാസമായതിനാല്‍ നഷ്‌ടപ്പെട്ട നോമ്പ്‌ ഭര്‍ത്താവിന്‌ നോറ്റുവീട്ടാം എന്ന്‌ കേള്‍ക്കാനിടയായി. ഇത്‌ ശരിയാണോ?

Ans : നോമ്പ്‌ നോറ്റുവീട്ടുക ഏറെ പ്രയാസകരമായിത്തീരുന്ന സാഹചര്യത്തില്‍ പ്രായശ്ചിത്തം നല്‍കിയാല്‍ മതിയാകും. ഒരു ദിവസത്തെ നോമ്പിന്‌ പകരം ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം എന്ന നിലയില്‍. 2:184 ഖുര്‍ആന്‍ സൂക്തത്തില്‍ നിന്നും ഹദീസുകളില്‍ നിന്നും ഇതാണ്‌ ഗ്രഹിക്കാവുന്നത്‌. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞിട്ടെങ്കിലും വലിയ പ്രയാസം കൂടാതെ നോറ്റുവീട്ടാന്‍ കഴിയുമെങ്കില്‍ പ്രായശ്ചിത്തം നല്‍കേണ്ടതില്ല. നോമ്പ്‌ നോറ്റുവീട്ടിയാല്‍ മതി. നോറ്റുവീട്ടുന്നതിനു പുറമെ പ്രായശ്ചിത്തം നല്‍കുകയും വേണമെന്‌ ചുരുക്കം ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഗര്‍ഭിണിയും മുലയൂട്ടുന്ന സ്‌ത്രീയും നോമ്പ്‌ ഉപേക്ഷിച്ചാല്‍ അടുത്ത റമദാനിനു മുമ്പ്‌ നോറ്റ്‌ വീട്ടിയേ തീരൂ എന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. നോമ്പ്‌ നോറ്റുവീട്ടാന്‍ ബാക്കിയുള്ള നിലയില്‍ ഒരാള്‍ മരിച്ചാല്‍ ആ നോമ്പ്‌ ഏറ്റവും അടുത്ത ബന്ധു നോറ്റുവീട്ടേണ്ടതാണ്‌ എന്നതിന്‌ ഹദീസില്‍ തെളിവുണ്ട്‌. എന്നാല്‍ ജീവിച്ചിരിക്കുന്ന ആള്‍ക്കു വേണ്ടി മക്കളോ ഭര്‍ത്താവോ മറ്റോ നോമ്പ്‌ നോല്‍ക്കണമെന്ന്‌ അല്ലാഹുവോ റസൂലോ കല്‍പിച്ചിട്ടില്ല. നോമ്പെടുക്കാന്‍ ഏറെ പ്രയാസമുള്ള ഭാര്യയ്‌ക്കു വേണ്ടി ഭര്‍ത്താവിന്‌ ചെയ്യാനുള്ളത്‌ പ്രായശ്ചിത്തം നല്‍കുകയാണ്‌.


Q : ശഅ്‌ബാന്‍ മാസത്തിലെ അവസാനദിവസത്തില്‍ റസൂല്‍(സ) ചെയ്‌ത ഒരു പ്രസംഗത്തില്‍ ``ജനങ്ങളേ, നിങ്ങള്‍ക്കിതാ മഹത്തായ ഒരു മാസം ആസന്നമായിരിക്കുന്നു. അനുഗൃഹീതമായ മാസം, ആയിരം മാസത്തെക്കാള്‍ ശ്രേഷ്‌ഠമായ ഒരു രാത്രി ഉള്‍ക്കൊള്ളുന്ന മാസം...... '' എന്നിങ്ങനെ തുടങ്ങിയിട്ട്‌ പല കാര്യങ്ങളും പറഞ്ഞ കൂട്ടത്തില്‍ ``ഈ മാസത്തിന്റെ ആദ്യഭാഗം കാരുണ്യവും മധ്യഭാഗം പാപമോചനവും അവസാനഭാഗം നരകത്തില്‍ നിന്നുള്ള മോചനവുമാണ്‌'' എന്നും കാണുന്നു. പല പ്രസംഗവേദികളില്‍ നിന്നും ഈ ഹദീസ്‌ കേള്‍ക്കാറുണ്ട്‌. ലേഖനങ്ങളില്‍ ഉദ്ധരിച്ചു കാണാറുമുണ്ട്‌. ഈ ഹദീസ്‌ പ്രാമാണികമാണോ?

Ans : റമദാന്‍ മാസത്തിന്റെ മഹത്വത്തെ സംബന്ധിച്ച്‌ ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള മിക്ക കാര്യങ്ങളും ഖുര്‍ആനിന്റെയോ പ്രാമാണികമായ ഹദീസിന്റെയോ പിന്‍ബലമുള്ളവയാണ്‌. ഈ മാസത്തില്‍ അല്ലാഹുവിന്റെ ദാസന്മാര്‍ക്ക്‌ അവന്റെ കാരുണ്യവും പാപമോചനവും നരകത്തില്‍ നിന്ന്‌ മോചനവും ലഭിക്കാനുള്ള സാധ്യത പ്രാമാണികമായ ഹദീസുകളില്‍ നിന്ന്‌ വ്യക്തമാകുന്നു. എന്നാല്‍ ഈ ഹദീസിന്റെ നിവേദക പരമ്പരയില്‍ ആക്ഷേപവിധേയരായ രണ്ടു പേരുണ്ട്‌. അലിയ്യിബിന്‍ സൈദ്‌, യൂസുഫ്‌ ബിന്‍ സിയാദ്‌ എന്നിവര്‍. അതിനാല്‍ ഈ ഹദീസ്‌ സ്വഹീഹല്ലെന്ന്‌ പ്രമുഖ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ ഈ റിപ്പോര്‍ട്ടില്‍ കാണുന്നതു പോലെ കാരുണ്യത്തെ ആദ്യത്തെ പത്തിലും പാപമോചനത്തെ രണ്ടാം പത്തിലും നരകത്തില്‍ നിന്നുള്ള മോചനത്തെ അവസാനത്തെ പത്തിലും മാത്രമായി പരിമിതപ്പെടുത്തുന്നതിന്‌ ആധികാരികതയില്ല.


from മുഖാമുഖം @ ശബാബ് വാരിക

നോമ്പിന്റെ ലക്ഷ്യങ്ങള്‍

1. തിന്മയെ തടുക്കല്‍ 

പരിശുദ്ധ ഖര്‍ആന്‍ പറയുന്നു : "സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട്‌ കല്‍പിച്ചിരുന്നത്‌ പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌." (അദ്ധ്യായം 2 ബഖറ 183). 

മനുഷ്യരില്‍ തഖ്'വാ ഉണ്ടാക്കുക എന്നതാണ് നോമ്പിന്‍റെ ലക്ഷ്യമെന്നു അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നു.തഖ്'വയുടെ ഉദ്യേശ്യം തിന്മയെ പ്രതിരോധിക്കുക എന്നതാണ്. സ്ത്രീക്കും പുരുഷനും തിന്മയെ തടുക്കുവാനുള്ള കഴിവ് അനിവാര്യമാണ്. കാരണം നാം ജീവിക്കുന്നത് ഈ ഭൌതിക ലോകത്താണ്. നമ്മുടെ ചുറ്റുഭാഗത്തും തിന്മ മനോഹരമായ രൂപം ധരിച്ചു അതിലേക്കു നമ്മെ മാടി വിളിക്കുകയാണ്‌. നോമ്പിനു തിന്മയെ തടുക്കുവാനുള്ള ഒരു പരിശീലനം നമുക്ക് നല്‍കുവാന്‍ സാധിക്കുന്നതാണ്. 

ചില ഉദാഹരണങ്ങളിലൂടെ അത് പരിശോദിക്കാം :

വ്രതത്തെ അറിഞ്ഞനുഭവിക്കുക


പിടിച്ചുവെക്കല്‍, നിര്‍ത്തിവെക്കല്‍, നിശബ്ദത എന്നെല്ലാമാണ് 'സ്വൌം' എന്ന വാക്കിനു പ്രസിദ്ധ അറബിഭാഷാ ശാസ്ത്രജ്ഞനായ അല്‍ഖലീലുബ്നു അഹമദ് അര്‍ത്ഥകല്പന നല്‍കിയിരിക്കുന്നത്.

കാറ്റിന്‍റെ നിശബ്ദാവസ്ഥക്ക് 'സ്വൌമുര്റിയാഹ്' എന്നും പകലിന്‍റെ നിഴലാട്ടമില്ലാത്ത നട്ടുച്ചയുടെ അതിസങ്കീര്‍ണ്ണമായ നിശ്ചലതക്ക് 'സ്വൌമുന്നഹാര്‍' എന്നും പ്രയോഗിച്ചു വന്നിരുന്നു. കന്നുകാലികള്‍ അയവിറക്കാതെ പുല്ലുതിന്നാതെ നിശബ്ദമായി നില്‍ക്കുമ്പോഴും ഇതേ പദമാണ് അറബികള്‍ പ്രയോഗിച്ചിരുന്നത്. സംസാരം വെടിഞ്ഞു മൌനിയാകുമ്പോഴും ഇതേ പദം തന്നെ ഉപയോഗിച്ചിരുന്നു.