ഒരുമാസക്കാലത്തെ വ്രതാനുഷ്ഠാനത്തിനു പരിസമാപ്തി കുറിച്ചുകൊണ്ടു വിശ്വ സാഹോദര്യത്തിന്‍റെയും മാനവികതയുടെയും സന്ദേശമുയര്‍ത്തി ഈദുല്‍ഫിത്വര്‍-വ്രതസമാപനാഘോഷം സന്തോഷപൂര്‍വം ആഘോഷിക്കുകയാണ്. ~ഒരുമാസക്കാലം കൊണ്ടു നേടിയെടുത്ത നവ ചൈതന്യം തുടര്‍ജീവിതത്തിലും കെടാതെ കാത്തുസംരക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്യുക കൂടിയാണീ ആഘോഷവേളയില്‍. അല്ലാഹു അക്ബര്‍..... വലില്ലാഹില്‍ ഹംദ്..
ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര് ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. [അദ്ധ്യായം 2 ബഖറ 185]
രണ്ടു പെരുന്നാളുകള്‍
ഇസ്ലാം പ്രകൃതിമതമാണ്. വിനോദിക്കുകയും സന്തോഷിക്കുകയും ചെയ്യുക എന്നത് മനുഷ്യപ്രകൃതിയാണ്. അതിനാല്‍ മുസ്ലിംകള്‍ക്ക് വിനോദിക്കുവാന്‍ വേണ്ടി മതപരമായിത്തന്നെ ഇസ്ലാം രണ്ടു ദിവസങ്ങള്‍ അനുവദിച്ചിരിക്കുന്നു. അവയാണ് ചെറിയ പെരുന്നാളും ബലിപ്പെരുന്നാളും .
ലൈലത്തുല്‍ ഖദ്ര്‍ : 1000 മാസങ്ങളേക്കാള്‍ ഉത്തമം
വര്‍ഷത്തിലൊരിക്കല്‍ അനുഗ്രഹവര്‍ഷമായി കടന്നുവരുന്ന പരിശുദ്ധ റംസാന്‍, നിരവധി ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷിയായി എന്ന സവിശേഷത കൂടി ഉള്‍ക്കൊള്ളുന്നു. അതില്‍ ഏറ്റവും പ്രധാനമായതു പരിശുദ്ധ ഖുര്‍ആന്‍റെ അനുകരണമാണ്. മാനവരാശിയുടെ ചരിത്രത്തില്‍ സമൂലമായ പരിവര്‍ത്തനത്തിനു തിരികൊളുത്തി മാനവസമൂഹത്തിനാകമാനം നന്മയിലേക്കുള്ള പാത തുറന്നുകൊടുത്ത ജ്ഞാനസ്രോതസായി ഈ അമൂല്യഗ്രന്ഥം ദൈവമഹത്വവും മനുഷ്യസമത്വവും വിളംബരം ചെയ്തു വെല്ലുവിളികളെയെല്ലാം അതിജീവിച്ചു നിലകൊള്ളുന്നു. അതെ” മാനവരാശിക്കു മാര്‍ഗദര്‍ശനവും സന്മാര്‍ഗത്തിന്‍റെയും സത്യാന്വേഷണവിവേചനത്തിന്‍റെയും സുവ്യക്തമായ തെളിവുകളുമായി ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റംസാന്‍”-(വി:ഖു: 2:185).
ബദ്‌ര്‍ ചരിത്രവും വ്യതിയാനവും
ഹിജ്‌റ വര്‍ഷം രണ്ട് റമദാന്‍ 17 ഇസ്‌ലാമിക ചരിത്രത്തിലെ ജാജ്ജ്വല്യമാനമായ ഒരു വഴിത്തിരിവാണ്. സത്യവും അസത്യവും മുഖാമുഖം നിന്ന് പോരാടി സത്യത്തിന്റെ വിജയം ലോകം കണ്‍കുളിര്‍ക്കെ കണ്ട് ബോധ്യപ്പെട്ട ബദ്‌ര്‍ ദിനമായിരുന്നു അന്ന്. ദൈവവിശ്വാസത്തെ ബഹുദൈവ വിശ്വാസത്തിന്റെയും മതകീയ സദാചാരത്തെ പാരമ്പര്യ ദുരാചാരങ്ങളുടെയും ആലയില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിച്ച അധര്‍മത്തിനെതിരെ പ്രബോധനം നടത്തിയതിന്റെ പേരില്‍ പ്രവാചകനും സഹചാരികള്‍ക്കും സ്വന്തം നാടും വീടും വിട്ട് മദീനയില്‍ അഭയം തേടേണ്ടി വന്നു. മദീനയില്‍ അഭയംതേടിയ മുസ്‌ലിംകളാണ് തങ്ങളെ സര്‍വായുധസജ്ജരായി വര്‍ധിതമായ അംഗബലത്തോടെ നേരിട്ട് നശിപ്പിക്കാന്‍ വന്ന ഖുൈറശിപ്പടയെ ബദ്‌റില്‍ നേരിടാന്‍ നിര്‍ബന്ധിതമായത്.
സകാത്തുല്‍ ഫിത്വ്‌ര്‍
റമദാന്‍ മാസത്തില്‍ പ്രത്യേകമായി ശ്രദ്ധപതിപ്പിക്കേണ്ട ഒരു സകാത്ത് ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. അതാണ് വ്രതസമാപന സകാത്ത് അഥവാ സകാത്തുല്‍ ഫിത്വ്‌ര്‍.
``മുസ്‌ലിംകളിലെ അടിമകള്‍, സ്വതന്ത്രര്‍, പുരുഷന്മാര്‍, സ്‌ത്രീകള്‍, ചെറിയവര്‍, വലിയവര്‍ (എന്നീ വേര്‍തിരിവുകളില്ലാതെ) എല്ലാവരുടെ പേരിലും ഓരോ സ്വാഅ് കാരക്കയോ ബാര്‍ലിയോ ഫിത്വ്‌ര്‍ സകാത്ത് നല്‍കല്‍ ബാധ്യതയായി അല്ലാഹുവിന്റെ ദൂതര്‍(സ) നിര്‍ബന്ധമായി നിശ്ചയിച്ചിരിക്കുന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് ആളുകള്‍ പുറപ്പെടുന്നതിനു മുമ്പായി അത് നല്‍കണമെന്നും അദ്ദേഹം കല്‌പിച്ചിരിക്കുന്നു.'' (ബുഖാരി, മുസ്‌ലിം)
നോമ്പും യാത്രയും
Q : നബി(സ)യുടെ കാലത്ത് മിക്കവാറും ഒട്ടകപ്പുറത്ത് മരുഭൂമികളിലൂടെ ആയിരുന്നല്ലോ യാത്ര. അത് ഏറെ ക്ലേശകരമാണ്. വെയിലത്താകുമ്പോള്‍ പ്രത്യേകിച്ചും. ഇപ്പോള്‍ വേഗതകൂടിയ സൗകര്യപ്രദമായ വാഹനങ്ങളിലാണ് യാത്ര. നോമ്പോടുകൂടെത്തന്നെ യാത്ര വളരെ പ്രയാസകരമല്ല. ഈ സാഹചര്യത്തില്‍ യാത്രക്കാരന്‍ നോമ്പ് നോല്‍ക്കുന്നതാണോ ഉപേക്ഷിക്കുന്നതാണോ ഉത്തമം?
സൂറത്തുല്‍ ഖദര്‍
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1.തീര്‍ച്ചയായും നാം അവതരിപ്പിച്ചു ; വ്യവസ്തപ്പെടുതുന്ന ഒരു രാത്രിയില്‍.
വ്യാഖ്യാനം
1.തീര്‍ച്ചയായും നാം അവതരിപ്പിച്ചു ; വ്യവസ്തപ്പെടുതുന്ന ഒരു രാത്രിയില്‍.
വ്യാഖ്യാനം
ആത്മഹര്‍ഷത്തിന്റെ അസുലഭ നിമിഷങ്ങള്‍
വിശുദ്ധ റമദാനിന്റെ അനുഗൃഹീതമായ ദിനരാത്രങ്ങളിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത് . നന്മയുടെ വസന്തം, പുണ്യങ്ങളുടെ പൂക്കാലം എന്നൊക്കെ റമദാനിനെ നാം ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ട്. ഇവിടെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കാര്യമുണ്ട്.
ലോകം അറിഞ്ഞിരുന്നെങ്കില്‍
ചരിത്രത്തിലെ പൊള്ളുന്ന
ഓര്‍മ്മയാണ് ബദര്‍
കത്തിയമര്‍ന്ന പ്രതിരോധത്തിന്‍റെ കനല്‍
ആത്മാവില്‍ നോമ്പിന്‍റെ
തെളിമ നിറഞ്ഞൊഴുകിയ
ഒരു റമദാന്‍ പതിനേഴ്
ദുര്‍ബലരായ മുന്നൂറ്റിപ്പതിമൂന്നു പേര്‍
തെളിക്കാന്‍ അശ്വങ്ങള്‍ വെറും മൂന്ന്
പിന്നെ ഒരെഴുപതൊട്ടകം ചാരെ
പടയപ്പുറം ഒരു സഹസ്രം
സായുധ സുസജ്ജ പരാക്രമികള്‍
എഴുന്നൂറിന്‍റെ ഒട്ടകക്കൂട്ടവും
കുതിക്കും കുതിരകള്‍ മുന്നൂറും
റമദാന്‍ മുബാറക്
ആത്മസംസ്‌കരണത്തിന്റെ സുവര്‍ണ നാളുകളാണ് പിന്നിട്ടുകൊണ്ടിരിക്കുന്നത്. ആത്മസംസ്‌കരണത്തിന്റെ ആദ്യപടി ആത്മപരിശോധനയാണ്. പിന്നിട്ട ജീവിതത്തിന്റെ നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കണക്കെടുപ്പ്. ഭൗതികനേട്ടങ്ങളല്ല. നന്മ തിന്മകളുടെ കണക്കെടുപ്പ്. നമ്മുടെ വിചാരവികാരങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, നിലപാടുകള്‍, മോഹങ്ങള്‍, ലക്ഷ്യങ്ങള്‍ ഇവ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചുകൊണ്ടായിരുന്നുവോ. കുടുംബത്തോടും സുഹൃത്തുക്കളോടും ജനങ്ങളോടും തന്നോടു തന്നെയുമുള്ള നിലപാടുകള്‍, ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോടുള്ള സമീപനങ്ങള്‍ എല്ലാം നീതിയുക്തവും സത്യസന്ധവുമായിരുന്നോ. അല്ലെങ്കില്‍ കോട്ടങ്ങള്‍ നികത്തണം. നേട്ടങ്ങള്‍ വളര്‍ത്തണം. തെറ്റുകള്‍ തിരുത്തണം.
വ്രതം ആത്മ സംസ്‌കരണത്തിനും ആരോഗ്യസുരക്ഷയ്‌ക്കും
ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണ് അല്ലാഹു റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കിയത്. സൂറതുല്‍ ബഖറയിലെ 182-ാം വാക്യത്തില്‍ അല്ലാഹു പറയുന്നു: ``വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നോമ്പ് നിശ്ചയിക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും അത് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വാ ഉള്ളവരാകാന്‍ വേണ്ടി.''
തഖ്‌വാ അറബികളുടെ ഭാഷയില്‍ വിഖായ എന്ന പദത്തില്‍ നിന്ന് ഉടലെടുത്ത പദമാണ്. ഒന്നിനെ സൂക്ഷിക്കുക, ഉപദ്രവത്തില്‍ നിന്ന് സംരക്ഷിക്കുക, അതിനു ദോഷം പറ്റുന്നതിനെ തടയുക എന്നൊക്കൈയാണ് വിഖായത്തിന്റെ അര്‍ഥം. അങ്ങനെയാണെങ്കില്‍ നോമ്പുകൊണ്ട് എന്താണ് നാം സൂക്ഷിക്കുന്നത്? എന്തു ഫലമാണ് നേടുന്നത്? ഈ പാവനമായ മാസത്തിലെ വ്രതം എന്തൊക്കെയാണ് നിര്‍മിക്കുകയും സംഭാവന നല്‌കുകയും ചെയ്യുന്നത്?
നോമ്പ്: ആത്മീയമായ ഒരു മേല്‍ക്കൈ
മനുഷ്യജീവിതം ഉടനീളം ആത്മീയതയും ഭൗതികതയും തമ്മിലുള്ള സംഘട്ടനത്തിലൂടെയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഏത് ഭാഗത്തിന് മേല്‍ക്കൈ നേടാനാകുന്നുവോ അതിന്നനുസരിച്ച് ജീവിതരീതിയും വീക്ഷണവുമെല്ലാം മാറിക്കൊണ്ടിരിക്കും. ഭൗതികതയ്‌ക്ക് മേല്‍ക്കൈയും സ്വാധീനശക്തിയും ലഭിക്കുമ്പോള്‍ ജീവിതമാസകലം ഒരു തരത്തിലുള്ള ലൗകിക സുഖങ്ങളില്‍ മുഴുകാനുള്ള താല്‍പര്യം ജനിക്കുകയും അതിന്നനുസരിച്ച് കാര്യങ്ങളെ നോക്കിക്കാണുകയും ചെയ്യുന്നു. പിശാച് ഇത്തരമൊരു വീക്ഷണത്തെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആത്മീയതക്ക് സ്വാധീനശക്തി കൂടുമ്പോള്‍ ലൗകിക ജീവിതത്തില്‍ ഹലാല്‍-ഹറാമുകള്‍ പരിഗണിക്കുകയും അനിയന്ത്രിതമായ ജീവിതത്തിന്റെ കുതിച്ചോട്ടത്തെ കടിഞ്ഞാണിട്ട് നിയന്ത്രിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. സ്വാഭാവികമായി ജീവിതം വിമലീകരിക്കുകയും അര്‍ഥപൂര്‍ണമാവുകയും ചെയ്യുന്നു.
നന്മയുടെ വസന്തം വന്നെത്തി
മുസ്ലീങ്ങള്‍ വീണ്ടുമൊരു റമദാനിനെ വരവേല്‍ക്കുകയാണ്. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ റമദാനിന്റെ അമ്പിളിക്കീറ് ദൃശ്യമാകുന്നതോടെ വൃതാനുഷ്ഠാന നാളുകള്‍ ആരംഭിക്കുകയായി. പാശ്ചാതാപവും പാപമോചനവും തേടുന്ന മനസ്സുകള്‍ക്ക് ദൈവകാരുണ്യത്തിന്റെ അറ്റമില്ലാത്ത അനുഗ്രഹം വര്‍ഷിച്ചു നല്‍കുന്ന മഗ്ഫിറത്തിന്റെ മാസം. ഓരോ മുസ്ലിമിന്റെയും മനസ്സിലെന്ന പോലെ വീട്ടിലും നാട്ടിലും നന്മകള്‍ തളിരിടുന്നു. തളിരിടും കാലത്ത് തളിരിടും തളിരിനേ തളരാതിരിക്കുവാന്‍ കഴിയൂ. സുകൃതങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പുണ്യങ്ങളുടെ ഈ പൂക്കാലത്ത് അവയുടെ സുഗന്ധവും മധുരവും ആത്മീയ ചൈതന്യത്തിന്റെ നവോന്മേഷം വിശ്വാസികള്‍ക്ക് പകര്‍ന്ന് നല്‍കുന്നു. മാത്രവുമല്ല എല്ലാ സമയത്തും തന്റെ നാഥന്റെ അനുമതിയോടെ നല്ല കായ്ഫലങ്ങള്‍ നല്‍കുന്ന ഒരു ഉത്തമ വൃക്ഷം പോലെ വരും കാലങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ നോമ്പുകാലത്തെ വിവിധങ്ങളായ ആരാധനാ കര്‍മ്മങ്ങള്‍ അവര്‍ക്ക് കരുത്തേകുന്നു.
വിമോചനത്തിന്‍റെ വേദം
മാനവരാശിയുടെ മോചനത്തിന് വേണ്ടി അല്ലാഹു അവതരിപ്പിച്ച അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. റമദാന്‍ ആ വിശുദ്ധ ഗ്രന്ഥത്തിന്‍റെ അവതരണം ആരംഭിച്ച മാസവും. അമൂല്യമായ ഈ അനുഗ്രഹതിനുള്ള നന്ദി പ്രകടനമാണ് റമദാനിലെ വ്രതം. അകവും പുറവും ശുദ്ധമാക്കാന്‍ വിശ്വാസികള്‍ ഉപയോഗപ്പെടുത്തുന്ന അസുലഭ അവസരം. ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ഗ്രന്ഥങ്ങളില്‍ ഖുര്‍ആന്‍ മാത്രമാണ് സ്വയം ദൈവികഗ്രന്ഥമെന്നു അവകാശപ്പെടുന്നത്. അവതരിപ്പിക്കപ്പെട്ട രൂപത്തില്‍ മാറ്റമില്ലാതെ ഇന്നും നിലനില്‍ക്കുന്ന ഏകഗ്രന്ഥവും ഖുര്‍ആന്‍ മാത്രമാണ്.
Subscribe to:
Posts (Atom)