റമദാന്‍ പാപമോചനത്തിന്റെ മാസം

``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക, നിങ്ങള്‍ മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌.'' (വി.ഖു 3:102). `തഖ്‌വയോടെ ജീവിക്കണമെന്നും' `മുസ്‌ലിമായിട്ടല്ലാതെ മരിക്കരുതെന്നും' വിശ്വാസികളോടുള്ള പടച്ചതമ്പുരാന്റെ വസ്വിയത്താണ്‌ ഈ സൂക്തം. നാഥന്റെ വസ്വിയത്തിനെ പൂര്‍ത്തീകരിക്കുന്നവന്‍ വിജയം കൈവരിച്ച വിശ്വാസിയാണ്‌. ഓരോ റമദാനും ഇത്തരം വസ്വിയ്യത്തുകളെ ജീവിതത്തില്‍ സജീവമാക്കാനുള്ള അവസരങ്ങളാണ്‌. വിശ്വാസികളോട്‌ തഖ്‌വയുണ്ടാകണമെന്നും മുസ്‌ലിമായിട്ടല്ലാതെ മരിക്കരുതെന്നും പറയുമ്പോള്‍ പാപം കൊണ്ടുള്ള അശ്രദ്ധ കൊണ്ടും തഖ്‌വയും ഈമാനും നഷ്‌ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പാപങ്ങളില്‍ മലിനമായ മനസ്സിനെ വീണ്ടും വിശ്വാസംകൊണ്ട്‌ സംശുദ്ധീകരിക്കാന്‍ അല്ലാഹുവിലേക്കുള്ള പൂര്‍ണമായ മടക്കം അനിവാര്യമാണ്‌; റമദാന്‍ മാസം ഇത്തരമൊരു മടക്കത്തിനുള്ള വാര്‍ഷികാവസരമാണ്‌. പാപവും പാപപരിഹാരവും എത്ര ഭക്തിയുള്ള മനസ്സായാലും തെറ്റ്‌ ചെയ്യാനുള്ള പ്രേരണ സദാ അവനിലുണ്ടാകുന്നതാണ്‌, അത്‌ മനുഷ്യപ്രകൃതിയാണെന്നാണ്‌ സ്രഷ്‌ടാവ്‌ തന്റെ പ്രവാചകരിലൂടെ പ്രഖ്യാപിക്കുന്നത്‌.

നോമ്പും നിയ്യത്തും

നോമ്പ്‌ മുറിക്കുന്ന സന്ദര്‍ഭത്തില്‍ത്തന്നെ നാളെ പെരുന്നാളല്ല എന്ന ഉറപ്പ്‌ ഉണ്ടാവുകയും നാളെ നോമ്പ്‌ ഉപേക്ഷിക്കണമെന്ന്‌ പ്രത്യേക തീരുമാനം ഇല്ലാതിരിക്കുകയും ചെയ്‌താല്‍ രാത്രിയില്‍ തന്നെ അവന്‌ നിയ്യത്തുണ്ടായിക്കഴിഞ്ഞു. അത്താഴത്തിനും മറ്റും എഴുന്നേല്‌ക്കുകയാണെങ്കില്‍ പ്രത്യേകമായി തന്നെ നിയ്യത്ത്‌ വീണ്ടും ഉണ്ടാവുന്നു. കിടക്കുന്ന അവസരത്തില്‍ ഇനി പ്രത്യേക നിയ്യത്ത്‌ കരുതേണ്ടതില്ല.

 നിയ്യത്ത്‌ ചൊല്ലാന്‍ മറന്നു എന്ന്‌ പറഞ്ഞു ഏതെങ്കിലും ഒരു സ്വഹാബി റമദാനിലെ നോമ്പ്‌ ഉപേക്ഷിച്ച സംഭവം ഉദ്ധരിക്കപ്പെടുന്നില്ല. തുടര്‍ച്ചയായി നോല്‍ക്കുന്ന റമദാന്‍ പോലെയുള്ള നോമ്പുകള്‍ക്ക്‌ ആരംഭത്തില്‍ തന്നെ ഒരു നിയ്യത്ത്‌ മതിയെന്ന്‌ ഇമാം മാലിക്‌(റ) പറയുന്നു. (മദാഹിബുല്‍ അര്‍ബഅ:1547) 

നിയ്യത്ത്‌ മനസ്സിലാണ്‌ ഉണ്ടാകേണ്ടത്‌. അത്‌ നാവ്‌കൊണ്ട്‌ ഉച്ചരിക്കണമെന്നതിനോ, തറാവീഹിന്‌ ശേഷം ഇമാം ചൊല്ലിക്കൊടുത്ത്‌ മഅ്‌മൂമുകള്‍ ഏറ്റുചൊല്ലുന്നതിനോ പ്രാമാണികമായ തെളിവൊന്നുമില്ല. നബി(സ) സ്വഹാബികള്‍ക്ക്‌ രാത്രിയില്‍ നോമ്പിന്റെ നിയ്യത്ത്‌ ചൊല്ലിക്കൊടുത്തതായി പ്രബലമായ ഹദീസിലൊന്നും കാണുന്നില്ല. 

അബ്ദുസ്സലാം സുല്ലമി

ഈത്തപ്പഴം കൊണ്ട്‌ നോമ്പു തുറക്കല്‍

ഉണങ്ങാത്ത ഈത്തപ്പഴം ലഭ്യമാണെങ്കില്‍ അതുകൊണ്ടും ഇല്ലെങ്കില്‍ ഉണങ്ങിയ ഈത്തപ്പഴം (കാരക്ക) കൊണ്ടും അതുമില്ലെങ്കില്‍ വെള്ളം കൊണ്ടുമാണ്‌ നബി(സ) നോമ്പ്‌ തുറന്നിരുന്നതെന്ന്‌ അനസ്‌(റ) പറഞ്ഞതായി അബൂദാവൂദ്‌, തിര്‍മിദി, അഹ്‌മദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

``ഈത്തപ്പഴം കൊണ്ടാണ്‌ നിങ്ങള്‍ നോമ്പ്‌ തുറക്കേണ്ടത്‌. അത്‌ കിട്ടിയില്ലെങ്കില്‍ വെള്ളം കൊണ്ട്‌ അത്‌ ശുദ്ധീകരണ ക്ഷമമാകുന്നു'' എന്ന്‌ റസൂല്‍(സ) പറഞ്ഞതായി സല്‍മാന്‍ ബിന്‍ ആമിറി(റ)ല്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

എന്നാല്‍ കടിച്ചാല്‍ പറ്റാത്ത വിധം ഉണക്കിയ കാരക്ക കൊണ്ട്‌ നോമ്പ്‌ തുറക്കുന്നതില്‍ പ്രത്യേക പുണ്യമുണ്ടെന്ന ധാരണയ്‌ക്ക്‌ അടിസ്ഥാനമില്ല.

ഈദുല്‍ ഫിത്വര്‍ അഥവാ വ്രത സമാപനാഘോഷം

ഒരുമാസക്കാലത്തെ വ്രതാനുഷ്ഠാനത്തിനു പരിസമാപ്തി കുറിച്ചുകൊണ്ടു വിശ്വ സാഹോദര്യത്തിന്‍റെയും മാനവികതയുടെയും സന്ദേശമുയര്‍ത്തി ഈദുല്‍ഫിത്വര്‍-വ്രതസമാപനാഘോഷം സന്തോഷപൂര്‍വം ആഘോഷിക്കുകയാണ്. ~ഒരുമാസക്കാലം കൊണ്ടു നേടിയെടുത്ത നവ ചൈതന്യം തുടര്‍ജീവിതത്തിലും കെടാതെ കാത്തുസംരക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്യുക കൂടിയാണീ ആഘോഷവേളയില്‍. അല്ലാഹു അക്ബര്‍..... വലില്ലാഹില്‍ ഹംദ്..

രണ്ടു പെരുന്നാളുകള്‍

ഇസ്ലാം പ്രകൃതിമതമാണ്‌. വിനോദിക്കുകയും സന്തോഷിക്കുകയും ചെയ്യുക എന്നത് മനുഷ്യപ്രകൃതിയാണ്. അതിനാല്‍ മുസ്ലിംകള്‍ക്ക് വിനോദിക്കുവാന്‍ വേണ്ടി മതപരമായിത്തന്നെ ഇസ്ലാം രണ്ടു ദിവസങ്ങള്‍ അനുവദിച്ചിരിക്കുന്നു. അവയാണ് ചെറിയ പെരുന്നാളും ബലിപ്പെരുന്നാളും .

ലൈലത്തുല്‍ ഖദ്ര്‍ : 1000 മാസങ്ങളേക്കാള്‍ ഉത്തമം

വര്‍ഷത്തിലൊരിക്കല്‍ അനുഗ്രഹവര്‍ഷമായി കടന്നുവരുന്ന പരിശുദ്ധ റംസാന്‍, നിരവധി ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷിയായി എന്ന സവിശേഷത കൂടി ഉള്‍ക്കൊള്ളുന്നു. അതില്‍ ഏറ്റവും പ്രധാനമായതു പരിശുദ്ധ ഖുര്‍ആന്‍റെ അനുകരണമാണ്. മാനവരാശിയുടെ ചരിത്രത്തില്‍ സമൂലമായ പരിവര്‍ത്തനത്തിനു തിരികൊളുത്തി മാനവസമൂഹത്തിനാകമാനം നന്മയിലേക്കുള്ള പാത തുറന്നുകൊടുത്ത ജ്ഞാനസ്രോതസായി ഈ അമൂല്യഗ്രന്ഥം ദൈവമഹത്വവും മനുഷ്യസമത്വവും വിളംബരം ചെയ്തു വെല്ലുവിളികളെയെല്ലാം അതിജീവിച്ചു നിലകൊള്ളുന്നു. അതെ” മാനവരാശിക്കു മാര്‍ഗദര്‍ശനവും സന്മാര്‍ഗത്തിന്‍റെയും സത്യാന്വേഷണവിവേചനത്തിന്‍റെയും സുവ്യക്തമായ തെളിവുകളുമായി ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റംസാന്‍”-(വി:ഖു: 2:185). 

ബദ്‌ര്‍ ചരിത്രവും വ്യതിയാനവും


ഹിജ്‌റ വര്‍ഷം രണ്ട്‌ റമദാന്‍ 17 ഇസ്‌ലാമിക ചരിത്രത്തിലെ ജാജ്ജ്വല്യമാനമായ ഒരു വഴിത്തിരിവാണ്‌. സത്യവും അസത്യവും മുഖാമുഖം നിന്ന്‌ പോരാടി സത്യത്തിന്റെ വിജയം ലോകം കണ്‍കുളിര്‍ക്കെ കണ്ട്‌ ബോധ്യപ്പെട്ട ബദ്‌ര്‍ ദിനമായിരുന്നു അന്ന്‌. ദൈവവിശ്വാസത്തെ ബഹുദൈവ വിശ്വാസത്തിന്റെയും മതകീയ സദാചാരത്തെ പാരമ്പര്യ ദുരാചാരങ്ങളുടെയും ആലയില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിച്ച അധര്‍മത്തിനെതിരെ പ്രബോധനം നടത്തിയതിന്റെ പേരില്‍ പ്രവാചകനും സഹചാരികള്‍ക്കും സ്വന്തം നാടും വീടും വിട്ട്‌ മദീനയില്‍ അഭയം തേടേണ്ടി വന്നു. മദീനയില്‍ അഭയംതേടിയ മുസ്‌ലിംകളാണ്‌ തങ്ങളെ സര്‍വായുധസജ്ജരായി വര്‍ധിതമായ അംഗബലത്തോടെ നേരിട്ട്‌ നശിപ്പിക്കാന്‍ വന്ന ഖുൈറശിപ്പടയെ ബദ്‌റില്‍ നേരിടാന്‍ നിര്‍ബന്ധിതമായത്‌. 

സകാത്തുല്‍ ഫിത്വ്‌ര്‍



റമദാന്‍ മാസത്തില്‍ പ്രത്യേകമായി ശ്രദ്ധപതിപ്പിക്കേണ്ട ഒരു സകാത്ത്‌ ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്‌. അതാണ്‌ വ്രതസമാപന സകാത്ത്‌ അഥവാ സകാത്തുല്‍ ഫിത്വ്‌ര്‍.
``മുസ്‌ലിംകളിലെ അടിമകള്‍, സ്വതന്ത്രര്‍, പുരുഷന്മാര്‍, സ്‌ത്രീകള്‍, ചെറിയവര്‍, വലിയവര്‍ (എന്നീ വേര്‍തിരിവുകളില്ലാതെ) എല്ലാവരുടെ പേരിലും ഓരോ സ്വാഅ്‌ കാരക്കയോ ബാര്‍ലിയോ ഫിത്വ്‌ര്‍ സകാത്ത്‌ നല്‍കല്‍ ബാധ്യതയായി അല്ലാഹുവിന്റെ ദൂതര്‍(സ) നിര്‍ബന്ധമായി നിശ്ചയിച്ചിരിക്കുന്നു. പെരുന്നാള്‍ നമസ്‌കാരത്തിന്‌ ആളുകള്‍ പുറപ്പെടുന്നതിനു മുമ്പായി അത്‌ നല്‍കണമെന്നും അദ്ദേഹം കല്‌പിച്ചിരിക്കുന്നു.'' (ബുഖാരി, മുസ്‌ലിം)

നോമ്പും യാത്രയും


Q : നബി(സ)യുടെ കാലത്ത്‌ മിക്കവാറും ഒട്ടകപ്പുറത്ത്‌ മരുഭൂമികളിലൂടെ ആയിരുന്നല്ലോ യാത്ര. അത്‌ ഏറെ ക്ലേശകരമാണ്‌. വെയിലത്താകുമ്പോള്‍ പ്രത്യേകിച്ചും. ഇപ്പോള്‍ വേഗതകൂടിയ സൗകര്യപ്രദമായ വാഹനങ്ങളിലാണ്‌ യാത്ര. നോമ്പോടുകൂടെത്തന്നെ യാത്ര വളരെ പ്രയാസകരമല്ല. ഈ സാഹചര്യത്തില്‍ യാത്രക്കാരന്‍ നോമ്പ്‌ നോല്‍ക്കുന്നതാണോ ഉപേക്ഷിക്കുന്നതാണോ ഉത്തമം? 

സൂറത്തുല്‍ ഖദര്‍

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ 


1.തീര്‍ച്ചയായും നാം അവതരിപ്പിച്ചു ; വ്യവസ്തപ്പെടുതുന്ന ഒരു രാത്രിയില്‍.

വ്യാഖ്യാനം 

ആത്മഹര്‍ഷത്തിന്റെ അസുലഭ നിമിഷങ്ങള്‍


വിശുദ്ധ റമദാനിന്റെ അനുഗൃഹീതമായ ദിനരാത്രങ്ങളിലൂടെയാണ്‌ നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌. നന്മയുടെ വസന്തംപുണ്യങ്ങളുടെ പൂക്കാലം എന്നൊക്കെ റമദാനിനെ നാം ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ട്‌. ഇവിടെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കാര്യമുണ്ട്‌.

ലോകം അറിഞ്ഞിരുന്നെങ്കില്‍


ചരിത്രത്തിലെ പൊള്ളുന്ന
ഓര്‍മ്മയാണ് ബദര്‍
കത്തിയമര്‍ന്ന പ്രതിരോധത്തിന്‍റെ കനല്‍
ആത്മാവില്‍ നോമ്പിന്‍റെ
തെളിമ നിറഞ്ഞൊഴുകിയ
ഒരു റമദാന്‍ പതിനേഴ്‌
ദുര്‍ബലരായ മുന്നൂറ്റിപ്പതിമൂന്നു പേര്‍
തെളിക്കാന്‍ അശ്വങ്ങള്‍ വെറും മൂന്ന്
പിന്നെ ഒരെഴുപതൊട്ടകം ചാരെ
പടയപ്പുറം ഒരു സഹസ്രം
സായുധ സുസജ്ജ പരാക്രമികള്‍
എഴുന്നൂറിന്‍റെ ഒട്ടകക്കൂട്ടവും
കുതിക്കും കുതിരകള്‍ മുന്നൂറും 

റമദാന്‍ മുബാറക്


ആത്മസംസ്‌കരണത്തിന്റെ സുവര്‍ണ നാളുകളാണ് പിന്നിട്ടുകൊണ്ടിരിക്കുന്നത്. ആത്മസംസ്‌കരണത്തിന്റെ ആദ്യപടി ആത്മപരിശോധനയാണ്. പിന്നിട്ട ജീവിതത്തിന്റെ നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കണക്കെടുപ്പ്. ഭൗതികനേട്ടങ്ങളല്ല. നന്മ തിന്മകളുടെ കണക്കെടുപ്പ്. നമ്മുടെ വിചാരവികാരങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, നിലപാടുകള്‍, മോഹങ്ങള്‍, ലക്ഷ്യങ്ങള്‍ ഇവ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചുകൊണ്ടായിരുന്നുവോ. കുടുംബത്തോടും സുഹൃത്തുക്കളോടും ജനങ്ങളോടും തന്നോടു തന്നെയുമുള്ള നിലപാടുകള്‍, ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോടുള്ള സമീപനങ്ങള്‍ എല്ലാം നീതിയുക്തവും സത്യസന്ധവുമായിരുന്നോ. അല്ലെങ്കില്‍ കോട്ടങ്ങള്‍ നികത്തണം. നേട്ടങ്ങള്‍ വളര്‍ത്തണം. തെറ്റുകള്‍ തിരുത്തണം.

വ്രതം ആത്മ സംസ്‌കരണത്തിനും ആരോഗ്യസുരക്ഷയ്‌ക്കും



ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണ്‌ അല്ലാഹു റമദാനിലെ നോമ്പ്‌ നിര്‍ബന്ധമാക്കിയത്‌. സൂറതുല്‍ ബഖറയിലെ 182-ാം വാക്യത്തില്‍ അല്ലാഹു പറയുന്നു: ``വിശ്വസിച്ചവരേ, നിങ്ങള്‍ക്ക്‌ മുമ്പുള്ളവര്‍ക്ക്‌ നോമ്പ്‌ നിശ്ചയിക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും അത്‌ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വാ ഉള്ളവരാകാന്‍ വേണ്ടി.''


തഖ്‌വാ അറബികളുടെ ഭാഷയില്‍ വിഖായ എന്ന പദത്തില്‍ നിന്ന്‌ ഉടലെടുത്ത പദമാണ്‌. ഒന്നിനെ സൂക്ഷിക്കുക, ഉപദ്രവത്തില്‍ നിന്ന്‌ സംരക്ഷിക്കുക, അതിനു ദോഷം പറ്റുന്നതിനെ തടയുക എന്നൊക്കൈയാണ്‌ വിഖായത്തിന്റെ അര്‍ഥം. അങ്ങനെയാണെങ്കില്‍ നോമ്പുകൊണ്ട്‌ എന്താണ്‌ നാം സൂക്ഷിക്കുന്നത്‌? എന്തു ഫലമാണ്‌ നേടുന്നത്‌? ഈ പാവനമായ മാസത്തിലെ വ്രതം എന്തൊക്കെയാണ്‌ നിര്‍മിക്കുകയും സംഭാവന നല്‌കുകയും ചെയ്യുന്നത്‌?