ഉണങ്ങാത്ത ഈത്തപ്പഴം ലഭ്യമാണെങ്കില്‍ അതുകൊണ്ടും ഇല്ലെങ്കില്‍ ഉണങ്ങിയ ഈത്തപ്പഴം (കാരക്ക) കൊണ്ടും അതുമില്ലെങ്കില്‍ വെള്ളം കൊണ്ടുമാണ് നബി(സ) നോമ്പ് തുറന്നിരുന്നതെന്ന് അനസ്(റ) പറഞ്ഞതായി അബൂദാവൂദ്, തിര്‍മിദി, അഹ്‌മദ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
``ഈത്തപ്പഴം കൊണ്ടാണ് നിങ്ങള്‍ നോമ്പ് തുറക്കേണ്ടത്. അത് കിട്ടിയില്ലെങ്കില്‍ വെള്ളം കൊണ്ട് അത് ശുദ്ധീകരണ ക്ഷമമാകുന്നു'' എന്ന് റസൂല്‍(സ) പറഞ്ഞതായി സല്‍മാന്‍ ബിന്‍ ആമിറി(റ)ല്‍ നിന്ന് അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
എന്നാല്‍ കടിച്ചാല്‍ പറ്റാത്ത വിധം ഉണക്കിയ കാരക്ക കൊണ്ട് നോമ്പ് തുറക്കുന്നതില്‍ പ്രത്യേക പുണ്യമുണ്ടെന്ന ധാരണയ്‌ക്ക് അടിസ്ഥാനമില്ല.