അബൂഹുറൈറഹ്(റ)വിൽ നിന്നും: നബി (സ) പറഞ്ഞു: മൂന്നാളുകളുടെ ദുആ തള്ളപ്പെടില്ല , നോമ്പുകാരൻ നോമ്പ് തുറക്കുമ്പോൾ , സത്യസന്ധനായ നേതാവിന്റെ, അടിച്ചമർത്തപ്പെട്ടവന്റെ.
(ഇബ്‌നു മാജ 1752,തിർമുദി 3598)
ഇബ്‌നു മാജ സ്വഹീഹും തിർമുദി ഹസനും എന്ന് പറഞ്ഞു. ഇമാം ദഹബിയുടെ കാശിഫിന്റെ ഹാശിയയിൽ ഇതിലേ നിവേദകർ എല്ലാം സ്വീകാര്യർ എന്ന് പറയുന്നു. (ഹാശിയ കാശിഫ് 2/ 45)
പ്രയാസങ്ങളുടെ ഈ കാലത്ത് വിശ്വാസിയുടെ ആയുധമായ ദുആ എല്ലാവരും ഉപയോഗിക്കുക. പ്രതിസന്ധികളെ തരണം ചെയ്യാൻ അവ നമുക്ക് ശക്തി പകരും.
നോമ്പ് തുറക്കുമ്പോൾ ഉള്ള ചില ദുആകൾ :
*عن معاذ بن زهرة أنه بلغه، أن النبي صلى الله عليه وسلم كان إذا أفطر قال: " اللهم لك صمت وعلى رزقك أفطرت*
മുആദ് ഇബ്ൻ സുഹ്രത് (റ ) വിൽ നിന്നും :നബി (സ ) നോമ്പ് തുറക്കുമ്പോൾ ഇങ്ങനെ പറയുമായിരുന്നു *അല്ലാഹുവേ നിനക്ക് വേണ്ടി ഞാൻ നോമ്പെടുത്തു നീ തന്ന ഭക്ഷണം കൊണ്ട് നോമ്പ് തുറക്കുകയും ചെയ്തു*
ഈ ഹദീഥ് അബൂദാവൂദ് , ബൈഹക്കി , ഇബ്‌നു അബി ശൈബ തുടങ്ങിയവർ ഉദ്ധരിച്ചിട്ടുണ്ട് . മുആദ് ഇബ്‌നു സുഹ് റത്ത് നബിയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യുന്നത് . മുആദ് താബിഈ ആണ് സ്വഹാബിയല്ല അതിനാൽ ഇതിനെ ദഈഫായ ഹദീഥിൽ പെട്ട *മുർസൽ* എന്ന് പറയും.
മറ്റൊരു ദുആ :
* بسم الله، اللهمَّ لك صمت، وعلى رزقك أفطرت*
الطبري في الأوسط (7/298) (549) والأصبهاني
في تاريخ أصبهان (2/217-218)
ഈ ഹദീസിലെ
*إسماعيل بن عمرو*
ദുർബലന് ആണ്.
أبو حاتم: هو ضعيف الحديث، وقال ابن عدي: هو ضعيف وله عن مسعر غير حديث منكر، لا يتابع عليه، وقال الدراقطني: ضعيف
( ജർഹ് വ തഅദീൽ 2/190)
മറ്റൊന്ന് :
*" لك صمت، وعلى رزقك أفطرت، فتقبل مني إنك أنت السميع العليم "*
المعجم الكبير (12/146)
വേറെ വാക്കുകളിലും വന്നിട്ടുണ്ട്
*أن النبي صلى الله عليه وسلم كان يقول:
" اللهم لك صمنا، وعلى رزقك أفطرنا، فتقبل منَّا إنك أنت السميع العليم*
الدراقطني في سننه (2/185) (26)، وابن السني في عمل اليوم واللية (ص169) (480
ഈ ഹദീസ് എല്ലാം അബ്ദുൽ മാലികിൽ നിന്നാണ് ഉദ്ധരിക്കപ്പെടുന്നത്.
عبد الملك بن هارون بن عنترة
ഇദ്ദേഹത്തെ പറ്റി മുഹദ്ദിസുകൾ പറയുന്നത് :
قال عنه الإمام أحمد: ضعيف الحديث. وقال يحيى بن معين: كذاب. وقال أبو حاتم: متروك الحديث، ذاهب الحديث.
കളവ് പറയുന്നവൻ, ഹദീസ് വർജ്യൻ എന്നൊക്കൊയാണ്.
(മീസാൻ 4/410)
മറ്റൊരു ദുആ :
*ذهب الظمأ وابتلت العروق وثبت الأجر إن شاء الله*
ദാഹം ശമിച്ചു; നരമ്പുകള്‍ നനഞ്ഞു; അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറച്ചു.”
وهذا الحديث إسناده حسن، قال الحافظ ابن حجر في التلخيص الحبير (2/802): " قال الدارقطني: إسناده حسن
ഈ ഹദീസ് ഹസ്സൻ ആണെന്ന് ഇബ്ൻ ഹജർ, ദാറുകുത്നീ, അൽബാനി, തുടങ്ങിയവർ പറഞ്ഞിട്ടുണ്ട്. പരിശോധന നടത്തിയാൽ
അതിലെ മർവാൻ ഇബ്ൻ സാലിം മുഖഫഅ എന്ന റിപ്പോർട്ടർ മഹ്ജൂൽ(വിശ്വസ്തനാണോ എന്നറിയപ്പെടാത്തവൻ) ആണ് . ഇമാം ദൗ ലബി ഇദ്ദേഹത്തിന്റെ ഹദീഥ് നിഷിദ്ധമെന്ന് പറയുന്നു. ഇതിലെ മർവാൻ ഇബ്ൻ സാലിം മുഖഫാഅ , മർവാൻ ഇബ്ൻ സാലിം ആസ്ഫർ ആണെന്ന് കരുതി ഹാകിം സ്വഹീഹ് ആകുന്നുണ്ട്. അത് ഹാകിമിന്റെ അബദ്ധമാണ് എന്ന് ഇബ്ൻ ഹജർ തക്രീബിൽ പറയുന്നു. യഥാർത്ഥത്തിൽ ഈ മർവാന് ആരെന്ന് വ്യക്തമല്ല. തഹ്രീർ തക് രീബ് തഹ് ദീബിൽ ഈ മർവാൻ മജ് ഹൂൽ അൽ ഹാൽ ആണെന്ന് പറയുന്നു.
അതിനാൽ നോമ്പ് തുറക്കാൻ നബിയിൽ നിന്നും പ്രത്യേകം സ്വഹീഹായ ദുആകൾ വന്നിട്ടില്ല എന്ന് മനസിലാക്കാം. ദുആ സ്വീകാര്യമായ സന്ദർഭങ്ങളിൽ നല്ല സന്ദർഭമാണ് നോമ്പ് തുറക്കുന്ന വേള. അതിനാൽ നാം ആ സമയം അല്ലാഹുവിനെ കൂടുതൽ സ്മരിക്കുകയും നമ്മുടെ ആവലാതികൾ അവനോട് പറയുകയും ചെയ്യുക. അല്ലാഹു നമ്മെ റയ്യാനിലെ കൂട്ടുകാരക്കട്ടെ.
✍️ശാഹിദ് മൂവാറ്റുപുഴ